ചമയങ്ങളില്ലാതെ നടി നവ്യ നായർ!! സൂപ്പർ എന്ന് പറഞ്ഞ് മലയാളി പ്രേക്ഷകർ.

മലയാളികളുടെ സുപരിചിതയായ താരമാണ് നടി നവ്യ നായർ. ആരാധകരുടെ പ്രിയങ്കരിയായ നവ്യയുടെ വാർത്തകൾ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. അതുകൊണ്ട് തന്നെ താരം തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല. അത്തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ചിത്രങ്ങളാണ് നടി നവ്യയുടെത്. ക്സന്ദരി പേൾ ബീച്ച് റിസോർട്ടിലാണ് താരം എത്തുന്നത്.

അവിടെയുള്ള നിമിഷങ്ങളാണ് നവ്യ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി പങ്കുവെക്കുന്നത്. ഭക്ഷണം എത്താൻ ക്ഷമയോടെ കാത്തിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് നവ്യ ചിത്രങ്ങളിൽ എത്തുന്നത്. നിങ്ങൾക്ക് ഭയങ്കരഹിതർ ആകണമെങ്കിൽ സ്നേഹത്തെ തിരഞ്ഞെടുക്കു എന്ന അടിക്കുറിപ്പോടെ ആണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്. ചിത്രങ്ങൾ പുറത്ത് വന്നതോടെ ഒട്ടനേകം പേരാണ് കമന്റുകളുമായി രംഗത്ത് എത്തുന്നത്.

നവ്യ മേക്കപ്പ് ഇട്ടാലും ഇല്ലെങ്കിലും സുന്ദരി ആണെന്നും അടിപൊളിയാണെന്നും, താരത്തിന്റെ ചിരി വളരെ മനോഹരമാണെന്നും കമന്റുകളിലൂടെ ആരാധകർ അറിയിക്കുന്നു. താരത്തിന്റെ ഏതൊരു ചിത്രത്തിന് താഴെയും കമന്റുകളിൽ ബാലാമണിയുടെ ഓർമ്മകൾ ഉണർത്തുന്ന രീതിയിലുള്ള ഒരു കമന്റ് എങ്കിലും കാണാം. അത്രമാത്രം ആണ് താരം ബാലാമണി എന്ന കഥാപാത്രത്തിന് ജീവൻ നൽകുന്നത്. നല്ലൊരു അഭിനേതാവ് എന്നതിനപ്പുറം നല്ലൊരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ് നടി നവ്യ.

തന്റെ ചെറുപ്രായം തൊട്ട് തന്നെ ക്ലാസിക്കൽ ഡാൻസ് അഭ്യസിച്ച വ്യക്തിയാണ് നവ്യ . അഭിനയത്തെയും ഡാൻസിനെയും ഒരുപോലെ സ്നേഹിക്കുന്ന താരം തന്റെ സ്വപ്ന സാഫല്യത്തിന്റെ നിറവിലാണ്. മാതങ്കി എന്നു പറയുന്ന ഡാൻസ് സ്കൂൾ തുടങ്ങിയതും. വീണ്ടും നൃത്ത രംഗത്ത് സജീവമായതും മലയാളി പ്രേക്ഷകരുടെ ഇടയിലേക്ക് തിരിച്ചെത്താൻ സാധിച്ചതുമെല്ലാം നവ്യക്ക് ഒത്തിരി സന്തോഷം നൽകുന്നു. നവ്യ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നും ആരാധകർ അറിയിക്കുന്നുണ്ട്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *