അന്നും ഇന്നും ഒരുപോലെ സുന്ദരിയായി നടി മീര ജാസ്മിൻ!! ദീപാവലിക്ക് പ്രതീക്ഷയുടെ വെളിച്ചം എന്ന് പറഞ്ഞ് താരം.

എക്കാലത്തെയും മലയാളികളുടെ പ്രിയ നടിമാരിൽ മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ച ഒരാളാണ് മീരാ ജാസ്മിൻ. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാളികൾക്കു മുൻപിൽ ആദ്യമായി എത്തുന്ന മീരാജാസ്മിനെ ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിക്കുന്നത്. തന്റെ മാസ്മരിക അഭിനയത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു താരം. വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളികളുടെ മനം കിടക്കാൻ താരത്തിന് സാധിച്ചു. സമൂഹ മാധ്യമങ്ങളിൽ ഈയടുത്താണ് താരം സജീവമായി തുടങ്ങുന്നത്.

താരത്തിന്റെ ഏതൊരു വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്കിടയിൽ വളരെ വേഗത്തിൽ തന്നെ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നതാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. കുടുംബത്തോടും അടുത്ത സുഹൃത്തുക്കളോടും ഒപ്പം ദീപാവലി വളരെ ഗംഭീരമായി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ കൂടി പോസ്റ്റ് ചെയ്യുന്നത്. മഞ്ഞ നിറത്തിലുള്ള സാരിയാണ് മീരാ ജാസ്മിൻ ധരിക്കുന്നത്.

കമ്പിതിരികളും പൂത്തിരികളും മറ്റും കത്തിച്ച് വളരെ സന്തോഷത്തോടെയാണ് ദീപാവലി ആഘോഷിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകർ സോഷ്യൽ മീഡിയയിൽ വൈറലാക്കി മാറ്റുകയായിരുന്നു. പ്രതീക്ഷയുടെ വെളിച്ചം എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെക്കുന്നത്. മഞ്ജരി, സംഗീത ജനാർദ്ദനൻ തുടങ്ങി നിരവധി താരങ്ങളും മീരാജാസ്മിന്റെ ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തിയിരുന്നു. താരങ്ങൾ മാത്രമല്ല ഒട്ടനവധി ആരാധകരും ലൈക്കുകളും കമന്റുകളും നൽകുന്നുണ്ട്.

വിവാഹശേഷം സിനിമാ മേഖലയിൽ അത്രയ്ക്ക് അധികം സജീവമല്ലാത്ത മീര ജാസ്മിൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന സിനിമയിലൂടെയാണ് തിരിച്ചുവരവ് നടത്തുന്നത്. ഈ സിനിമയിൽ അതിഗംഭീര പ്രകടനമാണ് താരം കാഴ്ചവച്ചത്. ജയറാമിന്റെ നായികയാണ് മീര ജാസ്മിൻ സിനിമയിൽ വേഷമിടുന്നത്. മലയാളി പ്രേക്ഷകരിൽ നിന്നും വളരെ നല്ല അഭിപ്രായമാണ് താരത്തിന് ലഭിച്ചത്. ഇനിയും ഇതുപോലെ നിരവധി സിനിമകളിൽ താരത്തെ വീണ്ടും കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ.

 

View this post on Instagram

 

A post shared by Meera Jasmine (@meerajasmine)

Leave a Reply

Your email address will not be published. Required fields are marked *