ചിത്രത്തിലെ കൊച്ചു സുന്ദരി ആരെന്നു മനസ്സിലായോ?? അറിയാമെങ്കിൽ ഉത്തരം പോന്നോട്ടെ.!!

മലയാളികളുടെ പ്രിയ നായിക നായകന്മാരുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ മലയാളികൾക്കിടയിൽ ഉണ്ടാവുകയില്ല. തങ്ങൾ ഇഷ്ടപ്പെടുന്ന അഭിനേതാക്കളുടെ ചെറുപ്പത്തിലെ രൂപം എങ്ങനെയുണ്ടെന്ന് കാണാൻ ആഗ്രഹിക്കുന്നവരാണ് മലയാളികളിൽ ഒട്ടുമിക്കവരും. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും പുറത്തു വരുന്നതാണ് നടി ശോഭനയുടെ ബാല്യകാല ചിത്രങ്ങൾ.

മലയാളികൾ ഒരുപാട് ഇഷ്ടപ്പെടുന്നതും മുൻനിര നായികമാരിൽ ഒരാളുമായിരുന്നു ശോഭന. ചെറുപ്രായം തൊട്ട് അഭിനയ ജീവിതത്തിൽ തന്റെ കഴിവുകൾ തെളിയിച്ച ഈ താരം മലയാളം, തമിഴ്, തെലുങ്ക്, കന്നട ഹിന്ദി ഇംഗ്ലീഷ് തുടങ്ങിയ നിരവധി ഭാഷകളിൽ അഭിനയിക്കുകയും അനേകം ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. നല്ലൊരു നടി എന്നതിനൊപ്പം തന്നെ നല്ലൊരു നർത്തകിയും കൂടിയാണ് ശോഭന.

അഭിനയത്തെയും നൃത്തത്തെയും ഒരുപോലെ സ്നേഹിക്കുന്ന ഈ താരം ഇതിനുവേണ്ടിയാണ് തന്റെ ജീവിതം മാറ്റിവച്ചിരിക്കുന്നത് എന്ന് നിസംശയം പറയാം. ഏപ്രിൽ 18 എന്ന മലയാളം സിനിമയിലൂടെയാണ് നായിക വേഷം ചെയ്തു മലയാളികൾക്ക് മുൻപിൽ എത്തുന്നത്. തുടർന്ന് കാണാമറയത്ത്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, അവിടത്തെ പോലെ ഇവിടെയും തുടങ്ങി നിരവധി സിനിമകളിൽ അഭിനയിക്കുകയും ഒട്ടേറെ അവാർഡുകൾ സ്വന്തമാക്കുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ സജീവമായ ശോഭന കൂടുതലായും നൃത്തത്തിന്റെ വീഡിയോകൾ ആണ് ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്. നൃത്തത്തിൽ ഇന്നും സജീവമാണെങ്കിലും അഭിനയ മേഖലയിൽ ഒരിടവേള എടുക്കുകയായിരുന്നു താരം. തിര എന്ന സിനിമയ്ക്ക് ശേഷം അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ടെന്ന് സിനിമയിലൂടെയാണ് ശോഭന വീണ്ടും മലയാളികൾക്ക് മുമ്പിൽ എത്തിയത്. ഇനിയും താരത്തിന്റെ പുതിയ സിനിമകൾ കാണാനും വിശേഷങ്ങൾ അറിയാനും ഏറെ ഉത്സാഹത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *