പ്രിയസഖിക്കൊപ്പം ദീപങ്ങൾ തെളിയിച്ച് മലയാളികളുടെ പ്രിയനടൻ ജയസൂര്യ.!!

ജയസൂര്യ എന്ന നടനെ അറിയാത്തവരായി മലയാളികൾക്കിടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. ഒട്ടനേകം സിനിമകളിൽ അഭിനയിച്ച് മലയാളികളുടെ മനം കവർന്ന നടനാണ് ജയസൂര്യ. തന്റെ കഠിന പരിശ്രമങ്ങളിലൂടെയും പ്രയത്നത്തിലൂടെയും ഇന്നീ കാണുന്ന നിലയിൽ എത്തിപ്പെടാനും മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളായി മാറാനും താരത്തിന് സാധിച്ചു. തനിക്ക് കിട്ടുന്ന ഏതൊരു കഥാപാത്രത്തെയും അനായാസം ചെയ്തു ഫലിപ്പിക്കാൻ കഴിവുള്ള ഒരു നടനാണ് ജയസൂര്യ.

ഒരു താര ജാഡയും ഇല്ലാത്ത ഈ നടനെ മലയാളികൾ അത്രമാത്രം സ്നേഹിക്കുന്നു എന്നു പറയാം. ഓരോ സിനിമകൾ കഴിയും തോറും അഭിനയത്തിനെ വേറെ തലത്തിൽ എത്തിക്കാൻ താരത്തിന് സാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ നിരവധി പുരസ്കാരങ്ങളും ഈ നടനെ തേടി എത്താറുണ്ട്. ഈ താരത്തെ ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ഈ നടൻ പങ്കുവെക്കുന്ന ഏതൊരു വാർത്തയും വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ എത്തിപ്പെടാറുണ്ട്.

അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നതാണ് ജയസൂര്യയുടെയും ഭാര്യ സരിതയുടെയും ചിത്രങ്ങൾ. ഇരുവരും ഒന്നിച്ച് ദീപാവലിക്ക് ദീപങ്ങൾ തെളിയിക്കുന്ന മനോഹരമായ ചിത്രങ്ങളും വീഡിയോകളും ആണ് ഇൻസ്റ്റഗ്രാമിൽ കൂടി ജയസൂര്യ പോസ്റ്റ് ചെയ്യുന്നത്. വെള്ള നിറത്തിലുള്ള മുണ്ടും ജുബ്ബയും ധരിച്ച് നാടൻ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഒപ്പം തന്നെ താരത്തിന്റെ ഭാര്യ സാരി ധരിച്ച് വളരെ സുന്ദരിയായി തന്നെ എത്തുന്നു.

ഇരുവരും ഒന്നിച്ചുള്ള ഈ മനോഹരമായ വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആക്കി മാറ്റിയത്. ശിവദ, രതീഷ് വെക തുടങ്ങി നിരവധി താരങ്ങളും ഒപ്പം തന്നെ ധാരാളം ആരാധകരും ആണ് ഈ താര ദമ്പതികളുടെ അടിപൊളി ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളുമായി രംഗത്ത് എത്തുന്നത്. ഒപ്പം തന്നെ ഈ കുടുംബത്തിനും ദീപാവലി ആശംസകളും ആരാധകർ നേരുന്നുണ്ട്.

 

View this post on Instagram

 

A post shared by Jayasurya Jayan (@actor_jayasurya)

Leave a Reply

Your email address will not be published. Required fields are marked *