കവിയൂർ പൊന്നമ്മയുടെ ചിത്രങ്ങളുമായി നടി ഊർമിള ഉണ്ണി!! ഇരുവരെയും ഒന്നിച്ച് കണ്ട സന്തോഷത്തിൽ മലയാളികൾ.

ഒരുകാലത്ത് മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്ന കവിയൂർ പൊന്നമ്മയെ അറിയാത്തവർ ആരും തന്നെ ഉണ്ടാവില്ല. 60 കളിൽ തുടങ്ങിയ അഭിനയ ജീവിതമാണ് കവിയൂർ പൊന്നമ്മയുടേത്. ഒട്ടനേകം സിനിമകൽ ചെയ്ത് മലയാളികളുടെ പ്രിയങ്കരി ആയ് മാറുകയായിരുന്നു താരം. തനിക്ക് കിട്ടുന്ന ഏതൊരു കഥാപാത്രത്തെയും വളരെ മനോഹരമായ് അഭിനയിക്കാനും ആരാധകരിലേക്ക് എത്തിക്കാനും താരത്തിന് സാധിക്കാറുണ്ട്.

ഒട്ടുമിക്ക സിനിമകളിലും അമ്മ വേഷത്തിൽ എത്തുന്നതോടെ മലയാളികളുടെ അമ്മ എന്ന സങ്കല്പം തന്നെ കവിയൂർ പൊന്നമക്കായി മാറ്റിവെച്ചു എന്ന് പറയാം. അത്രമാത്രം അമ്മ വേഷങ്ങൾ ചെയ്ത മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് കവിയൂർ പൊന്നമ്മ. സഹനടിയായും, നായികയായും, അമ്മ വേഷങ്ങൾ ആയാലും അവയെ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ താരത്തിന് സാധിക്കാറുണ്ട്. കവിയൂർ പൊന്നമ്മ തന്റെ അഭിനയത്തിലൂടെ നിരവധി അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്.

മലയാള സിനിമ മേഖലയിലെ ഒട്ടുമിക്ക നടന്മാരുടെയും അമ്മയായി വേഷം ചെയ്തുകൊണ്ട് തന്നെ ഏവർക്കും ഈ താരത്തോടൊരു പ്രത്യേകത ഇഷ്ടമുണ്ടെന്ന് പറയാം. ഇപ്പോൾ ഇതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ഊർമ്മിള ഉണ്ണി. കവിയൂർ പൊന്നമ്മയെ കാണാൻ ഊർമിള ഉണ്ണി പോയ ചിത്രമാണ് താരം തന്റെ ഫേസ്ബുക്കിലൂടെ ആരാധകർക്കായി പങ്കുവയ്ക്കുന്നത്.

ഒരുപാട് കാലങ്ങൾക്ക് ശേഷം മലയാളികൾ കവിയൂർ പൊന്നമ്മയെ കണ്ടതുകൊണ്ട് തന്നെ വളരെ വേഗത്തിൽ ഇവരുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുകയായിരുന്നു എന്ന് പറയാം. പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിയെ കാണാൻ പോയി പഴയ ചിരിയും സ്നേഹവും ഒക്കെയുണ്ട് എന്നു പറഞ്ഞു കൊണ്ടാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്. ഇരുവരുടെയും ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ ധാരാളം പേരാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളും നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *