കല്യാണ വീട്ടിൽ അതി സുന്ദരിയായി മലയാളികളുടെ പ്രിയ നടി നവ്യ നായർ!! ചിത്രങ്ങൾ വൈറലാക്കി ആരാധകർ.

കുറച്ച് അധികം കാലങ്ങളായി സമൂഹ മാധ്യമങ്ങളിൽ വളരെ അധികം സജീവമാണ് നടി നവ്യ നായർ. താരം തന്റെ എല്ലാ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല. വി കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി എന്ന സിനിമയിലൂടെ അതിഗംഭീര തിരിച്ചുവരവ് ആണ് നവ്യ നായർ നടത്തുന്നത്. താരത്തിന്റെ തിരിച്ചുവരവിൽ ഒരുപാട് സന്തോഷമാണ് ആരാധകർക്ക് ഉണ്ടാക്കിയത്. താരത്തിന്റെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെയാണ് ആരാധകർക്കിടയിൽ പ്രചാരം ലഭിക്കാറുള്ളത്.

ഓരോ ദിനം കഴിയും തോറും താരത്തിന്റെ ആരാധകരുടെ എണ്ണം വർദ്ധിച്ചു വരികയാണെന്ന് നിസംശയം പറയാം. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വാർത്തകൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. ഇപ്പോൾ ഇതാ ഇൻസ്റ്റാഗ്രാമിൽ നവ്യ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നവ്യ തന്നെയാണ് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

നവ്യ തന്റെ അടുത്ത ബന്ധുവിന്റെ കല്യാണത്തിന് പോകുന്ന വളരെ രസകരമായ ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. ഓറഞ്ചും ഓഫ് വൈറ്റ് നിറവും ചേർന്നിട്ടുള്ള സാരി ധരിച്ച് ഒരു കുറിയും ചാർത്തിയാണ് വിവാഹ ചടങ്ങുകളിൽ താരം എത്തുന്നത്. വിവാഹ വേദിയിൽ താരം എത്തിയതോടെ ഏവരുടെയും ശ്രദ്ധ വളരെ പെട്ടന്ന് തന്നെ നവ്യ ആകർഷിക്കുകയായിരുന്നു. നവ്യയെ എപ്പോഴും മലയാളികൾ ഒരുപാട് സ്നേഹിക്കുന്നു എന്നതിന് തെളിവാണ് ആരാധകരുടെ ഈ സ്നേഹ പ്രകടനം.

താരത്തിന് ചുറ്റും നിരവധി പേരാണ് ചിത്രങ്ങൾ എടുക്കാനും വിശേഷങ്ങൾ അറിയാനും എത്തുന്നത്. തുടർന്ന് വളരെ സന്തോഷത്തോടെ ഏവരോടും സംസാരിക്കുകയും ചോദ്യങ്ങൾക്കെല്ലാം മറുപടിയും നൽകുന്നുണ്ട്. ഒരു താര ജാടയും ഇല്ലാതെ വളരെ സിമ്പിൾ ആയാണ് ഏവരോടും താരം സംസാരിക്കുന്നത്. അമ്മമാരും കുട്ടികളും തുടങ്ങി നിരവധി പേരാണ് താരത്തോടൊപ്പം ചിത്രങ്ങൾ എടുക്കുന്നതും അവ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നതും. നവ്യയുടെ ഈ ചിത്രങ്ങൾക്ക് നിരവധി പേരാണ് ലൈക്കുകളും കമന്റുകളും നൽകി രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *