എന്റമ്മോ.. കിടിലൻ പിറന്നാൾ ആഘോഷമൊരുക്കി ആരതി പൊടി!! ആനന്ദ കണ്ണീരുമായി റോബിൻ.

റോബിൻ രാധാകൃഷ്ണനെ അറിയാത്തവരായി മലയാളികൾക്കിടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ മനം കവർന്ന താരമാണ് റോബിൻ എന്ന് നിസംശയം പറയാം. താരത്തിന്റെ ഏതൊരു വാർത്തയും വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ പ്രചാരം ലഭിക്കാറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് റോബിന്റെ അതിഗംഭീര പിറന്നാൾ ആഘോഷം. ആരാധകരെ ഞെട്ടിക്കുന്ന തരത്തിലാണ് ഇത്തവണത്തെ റോബിന്റെ പിറന്നാൾ ആഘോഷം നടത്തുന്നത്.

കഴിഞ്ഞ ദിവസമാണ് റോബിന്റെ പിറന്നാൾ ആഘോഷം നടത്തുന്നത്. ആരതിയാണ് റോബിന്റെ പിറന്നാളിന് സർപ്രൈസ് ആയ് ഇത്ര വലിയ ആഘോഷ പരിപാടി നടത്തുന്നത്. പിറന്നാൾ ആഘോഷത്തിനായി റോബിൻ എത്തിയത് മുതൽ ഏവരുടെയും ശ്രദ്ധ ആകർഷിക്കുകയായിരുന്നു എന്ന് പറയാം. ആരതിയും റോബിനും വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് വളരെ മനോഹരമായാണ് പിറന്നാൾ ആഘോഷത്തിന് എത്തുന്നത്.

ഈ മനോഹരമായ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സെക്കൻഡുകൾക്കുള്ളിൽ ആരാധകർ സോഷ്യൽ മീഡിയയിൽ വൈറലാക്കി മാറ്റുകയായിരുന്നു. ആരതിയും റോബിനും വധു വരന്മാരെ പോലെയാണ് ആഘോഷ പരിപാടികൾക്ക് എത്തുന്നത്. ഇരുവരും ഒന്നിച്ച് കേക്ക് മുറിക്കുകയും ഡാൻസ് കളിക്കുകയും എല്ലാം ചെയ്യുന്നുണ്ട്. ഈ ദൃശ്യങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. റോബിന്റെ ജീവിതത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള പിറന്ന ആഘോഷം നടത്തുന്നതെന്നും, ഒരിക്കലും മറക്കാൻ പറ്റാത്തത് ആണെന്നും ഒത്തിരി സന്തോഷത്തിൽ ആണെന്നും റോബിൻ പറയുന്നുണ്ട്.

ഇവരുടെയും ചിത്രത്തിനും വീഡിയോക്കും നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. ആരതിയെ കിട്ടിയതിൽ ഡോക്ടർ ലക്കി ആണെന്നും, എത്ര തന്നെ കണ്ടാലും ഇരുവരുടെയും രസകരമായ വീഡിയോ മതി വരുന്നില്ല എന്നും, അവസാനം വരെയും ഈ സ്നേഹം നിലനിൽക്കട്ടെ എന്നും കമന്റുകളിലൂടെ ആരാധകർ പറയുന്നുണ്ട്. ഒപ്പം തന്നെ നിരവധി പേരാണ് റോബിന് പിറന്നാൾ ആശംസകൾ നൽകുന്നത്. റോബിന്റെയും ആരതിയുടെയും വിവാഹത്തിനു വേണ്ടിയാണ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *