മലയാളികൾക്ക് പരിചയപ്പെടുത്തലുകളുടെ ആവശ്യം ഒട്ടും തന്നെ താര കുടുംബമാണ് സൗഭാഗ്യ വെങ്കിടേഷിന്റേത്. സിനിമകളിൽ ഒന്നും തന്നെ അഭിനയിച്ചില്ലെങ്കിൽ പോലും മലയാളികളുടെ പ്രിയങ്കരിയായി മാറാൻ സൗഭാഗ്യക്ക് സാധിച്ചു. സൗഭാഗ്യ മാത്രമല്ല സൗഭാഗ്യയുടെയും അർജുന്റെയും മകളായ സുദർശനയ്ക്കും ധാരാളം ആരാധകരാണ് ഉള്ളത്. സുദർശനയുടെ വരവോടുകൂടി ഈ കുടുംബത്തിലെ ആരാധകരുടെ എണ്ണം വർധിക്കുകയായിരുന്നു എന്ന് പറയാം.
കൊച്ചു ബേബിയുടെ കുട്ടി കുറുമ്പുകളും നിഷ്കളങ്കമായ ചിരിയും കാണാനും വളരെ രസകരമായ സംസാരം കേൾക്കാനും ഒരുപാട് ആകാംഷയോടെയാണ് മലയാളികൾ കത്തിക്കാറുള്ളത്. ഈ താര കുടുംബത്തിന്റെ ഏതൊരു വിശേഷവും വളരെ പെട്ടെന്ന് തന്നെ മലയാളികൾക്കിടയിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ് സൗഭാഗ്യ പങ്കുവയ്ക്കുന്ന വീഡിയോ.
സുദർശനയുടെയും സൗഭാഗ്യയുടെ അമ്മമ്മയായ സുബ്ബാലക്ഷ്മിയമ്മയുടെയും മനോഹരമായ ദൃശ്യങ്ങളാണ് സൗഭാഗ്യ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുന്നത്. സുദർശനയും മുതുമുത്തശ്ശിയും ഒന്നിച്ച് സമയം ചെലവഴിക്കുന്ന ഈ വീഡിയോ പോസ്റ്റ് ചെയ്തതോടെ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. സുബ്ബാലക്ഷ്മിയമ്മ പേരക്കുട്ടിയായ സുദർശനയ്ക്ക് പാട്ടുപാടി കൊടുക്കുകയും അതീവ സ്നേഹത്തോടെ വാരിപ്പുണരുകയും ചെയ്യുന്നുണ്ട്.
മുത്തശ്ശിക്ക് അടുത്ത് ഇരുന്നു കുറുമ്പുകൾ കാട്ടാൻ നോക്കുന്നുണ്ടെങ്കിലും പാട്ടിലൂടെ സുധാപ്പുവിനെ കയ്യിലെടുക്കുകയാണ്. ഈ വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. സുദർശന മോൾ വളരെയധികം ഭാഗ്യവതി ആണെന്നും, ഇവരുടെ ഈ കോംബോ കാണാൻ വളരെ രസകരമാണെന്നും, പറയുന്നുണ്ട്. നിരവധി പേരാണ് ഈ വീഡിയോ ലൈക്കുകൾ നൽകുന്നത്. ഇനിയും ഈ കുടുംബത്തിന്റെ കൂടുതൽ വിശേഷങ്ങൾക്ക് ആയാണ് മലയാളികൾ കാത്തിരിക്കുന്നത്.