മധുരിക്കും ഓർമ്മകളുമായി ചിത്രങ്ങൾ പങ്കുവെച്ച് മലയാളികളുടെ പ്രിയനടി ശില്പ ബാല.!!

മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടിയാണ് ശില്പ ബാല. ‘ഓർക്കുക വല്ലപ്പോഴും’ എന്ന സിനിമയിലൂടെയാണ് മലയാളികൾക്കും മുമ്പിൽ ആദ്യമായി എത്തുന്നത് എങ്കിലും ശില്പ പിന്നീട് അഭിനയിച്ച കെമിസ്ട്രി എന്ന സിനിമയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ കൂടുതൽ ആകർഷിക്കാൻ സാധിച്ചത്. ഈ ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചു. വളരെ ചുരുക്കം സിനിമകളിൽ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ശില്പ ബാലയെ ഇരുകൈയും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിക്കുന്നത്.

സിനിമകളിൽ എത്തുന്നതിനു മുൻപ് തന്നെ റിയാലിറ്റി ഷോകളിലൂടെ ആണ് താരം മലയാളികൾക്ക് മുൻപിൽ എത്തുന്നത്. കോമഡി എക്സ്പ്രസ്സ്‌ എന്ന റിയാലിറ്റി ഷോയിലെ അവതാരികയായ് എത്തിയപ്പോൾ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വളരെ സജീവമാണ് ശില്പ ബാല. താരത്തിന്റെ ഏതൊരു വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല.

അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് ശില്പ ബാല പങ്കുവെക്കുന്ന ചിത്രങ്ങൾ. മലയാളികളുടെ പ്രിയ നടിയായ ഭാവനയ്ക്കും മൃദുല മുരളിക്കും ഒപ്പമുള്ള ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്. ഏകദേശം പത്ത് വർഷം മുമ്പുള്ള ചിത്രങ്ങൾ കണ്ടെത്തി എന്ന് പറഞ്ഞാണ് ചിത്രങ്ങൾ പങ്കുവെക്കുന്നത്. ഈ താരത്തെ പരിചയമുള്ള ഏവർക്കും അറിയുന്ന കാര്യമാണ് ഇവരുടെ സൗഹൃദം. നടി ഭാവന, മൃദുല മുരളി, ഷഫ്‌ന, സൈനോറ, രമ്യ നമ്പീശൻ എന്നിവർ ഒന്നിച്ചു എത്തുന്ന ഏതൊരു നിമിഷവും അതി വേഗത്തിൽ ആരാധകരുടെ ശ്രദ്ധ ആകർഷിക്കാറുണ്ട്.

അത്തരത്തിൽ ഇവരുടെ പത്ത് വർഷം മുമ്പുള്ള ചിത്രങ്ങൾ പുറത്തുവന്നപ്പോൾ വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ഇന്നും ഏവരെയും കാണാൻ ഒരുപോലെ ആണെന്നും, യാതൊരു മാറ്റവും മൂന്നുപേർക്കും വന്നിട്ടില്ല എന്നും, എക്കാലവും ഇതുപോലെ നിങ്ങളുടെ സൗഹൃദം നിലനിൽക്കട്ടെ എന്നും കമന്റുകളിലൂടെ ആരാധകർ അറിയിക്കുന്നുണ്ട്. ധാരാളം പേരാണ് ഇവരുടെ ഈ ചിത്രങ്ങൾക്ക് ലൈക്കുകളുമായി രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by Shilpa Bala (@shilpabala)

Leave a Reply

Your email address will not be published. Required fields are marked *