മലയാളികൾക്ക് ഏറെ പരിചയമുള്ള ഒരു യുവനടന്റെ ബാല്യകാല ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നത്. മലയാള സിനിമ മേഖലയിലെ നിറസാന്നിധ്യമായിരുന്ന ശ്രീനിവാസിന്റെ ഇളയ മകനായ ധ്യാൻ ശ്രീനിവാസന്റെ ബാല്യകാല ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ശ്രീനിവാസിന്റെ മകൻ എന്നതിലുപരി നടനായും സംവിധായകനായും മലയാള സിനിമ മേഖലയിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ നടൻ ആണെന്ന് പറയാം.
കുഞ്ഞിരാമായണം എന്ന സിനിമയിലൂടെയാണ് ധ്യാൻ ആദ്യമായി മലയാളികൾക്ക് മുൻപിൽ എത്തുന്നത്. തന്റെ ആദ്യ സിനിമയിലൂടെ തന്നെ ധാരാളം ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. തുടർന്ന് അടി കാപ്യരെ കൂട്ടമണി, ഒരേ മുഖം, ഗൂഢാലോചന തുടങ്ങി ധാരാളം സിനിമകളിൽ ഭാഗമാകാൻ താരത്തിന് സാധിച്ചു. സഹനടനായും നായകനായും തനിക്ക് ലഭിക്കുന്ന ഏതൊരു കഥാപാത്രങ്ങളെയും വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ധ്യാൻ പരിശ്രമിക്കാറുണ്ട്.
ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിലൂടെയാണ് ഞാൻ ആദ്യമായി സംവിധായകനായി എത്തുന്നത്. ഈ ഒരു സിനിമയ്ക്ക് മലയാളികളിൽ നിന്നും വളരെ നല്ല അഭിപ്രായമാണ് ലഭിച്ചിരുന്നത്. തന്റെ അഭിനയ മികവിലൂടെ ആരാധകരുടെ മനം കവരാനും, ഒപ്പം തന്നെ സംവിധായകനായ് വന്ന് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരൻ ആയ് മാറാനും ധ്യാനിന് സാധിച്ചു. സിനിമകളിലൂടെ മാത്രമല്ല ധ്യാനിന്റെ ഓരോ ഇന്റർവ്യൂകളും ആരാധകരെ അത്രമാത്രം ആകർഷിക്കാറുണ്ട്.
തന്റെ നിലപാടുകളും ആശയങ്ങളും എല്ലാം തന്നെ ഒരു സംശയം കൂടാതെ വളരെ വ്യക്തമായി മറ്റുള്ളവരുമായി പങ്കുവെക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല. അതുകൊണ്ടുതന്നെ യുവാക്കളുടെ ഹരമാണ് ഈ നടൻ എന്ന് പറയാം. സ്വർഗ്ഗത്തിലെ കട്ടുറുമ്പ്, പാതിര കുർബാന, പാർട്ണർസ് തുടങ്ങി ഒട്ടനേകം സിനിമകളാണ് താരത്തിന്റെ പുറത്തിറങ്ങാൻ ആയിട്ടുള്ളത്. മലയാളികളുടെ പ്രിയനടനായ ധ്യാനിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ ആയിട്ടാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.