ഒരു തകർപ്പൻ വീഡിയോയുമായി വീണ്ടും റംസാനും സാനിയയും.!! വൈറലാക്കി ആരാധകർ.

മലയാളികൾക്ക് സുപരിചിതയായ നടിയാണ് സാനിയ ഇയ്യപ്പൻ. ബാല്യകാലസഖി എന്ന സിനിമയിലൂടെയാണ് മലയാളികൾക്കു മുമ്പിൽ ആദ്യമായി എത്തുന്നത്. തുടർന്ന് ക്വീൻ, ലൂസിഫർ, പതിനെട്ടാം പടി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിക്കുകയും മലയാളികളുടെ പ്രിയങ്കരിയായി മാറുകയും ചെയ്തു. സാനിയ തന്റെ കഴിവിലൂടെയും കഠിനപ്രയത്നത്തിലൂടെയും സിനിമ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു എന്ന് പറയാം.

നല്ലൊരു നടി എന്നതിനൊപ്പം തന്നെ നല്ലൊരു ഡാൻസർ കൂടിയാണ് സാനിയ. സമൂഹ മാധ്യമങ്ങളിൽ വളരെയധികം സജീവമായ സാനിയ പങ്കുവെക്കുന്ന ഏതൊരു ചിത്രങ്ങളും വിഡിയോകളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ പ്രചാരം സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞ നിൽക്കുന്നതാണ് സാനിയയുടെയും റംസാന്റെയും അടിപൊളി ഡാൻസ് വീഡിയോ. സാനിയയും റംസാനും ഒന്നിച്ചുള്ള കോംബോ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്നതാണെന്ന് പറയാം.

ഇരുവരും അത്രമാത്രം ഡാൻസിനെ സ്നേഹിക്കുന്നവരാണ്. ധനുഷ് അഭിനയിച്ച തിരിച്ചിത്രബലം എന്ന സിനിമയിലെ മനോഹരമായ ഗാനത്തിനാണ് ഇരുവരും ചുവടു വെക്കുന്നത്. ഈ പുതിയ വീഡിയോയിൽ വളരെ രസകരമായാണ് താരങ്ങൾ ചുവടുകൾ വയ്ക്കുന്നത്. സെക്കൻഡുകൾക്കുള്ളിൽ ആണ് ഇവരുടെ ഈ വീഡിയോ ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആക്കി മാറ്റിയത്. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് മുൻപിൽ എത്തിയതാണ് റംസാൻ.

പിന്നീട് ഏതാനും സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. എന്നാൽ സിനിമകളിൽ അധികം ശോഭിക്കാൻ റംസാന് സാധിച്ചില്ലെങ്കിലും ഡാൻസിലൂടെ നിരവധി ആരാധകരെ സൃഷ്ടിക്കാൻ താരത്തിന് നിഷ്പ്രയാസം സാധിച്ചു. ഇരുവരും ഒന്നിച്ച് എത്തുന്ന ഏതൊരു നിമിഷവും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഒട്ടനേകം പ്രേക്ഷകരാണ് സാനിയയും റംസാനും ഒന്നിച്ചുള്ള ഡാൻസുകൾ കാണാൻ കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)

Leave a Reply

Your email address will not be published. Required fields are marked *