പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത നടിയാണ് ചന്ദ്ര ലക്ഷ്മൺ. നിരവധി സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും മലയാളി പ്രേക്ഷകർ ഇരുകൈയും സ്വീകരിച്ച താരമാണ് ചന്ദ്ര ലക്ഷ്മൺ എന്ന് പറയാം. ഈ നടിയുടെ ഏതൊരു വിശേഷങ്ങളും ആരാധകരുടെ ശ്രദ്ധ ആകർഷിക്കാറുണ്ട്. ഇപ്പോഴിതാ ആരാധകർക്ക് ഒരു സന്തോഷ വാർത്തയും ആയാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും എത്തുന്നത്.
ഇരുവർക്കും ഒരു ആൺകുഞ്ഞ് ജനിച്ചിരിക്കുന്നു എന്ന വാർത്തയാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി പങ്കുവെക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു ഈ താര ദമ്പതികൾക്ക് കുഞ്ഞ് ജനിക്കുന്നത്. ‘ഇതൊരു ആൺകുട്ടിയാണ് ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞിനും വേണ്ടിയുള്ള എല്ലാ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും പ്രാർത്ഥനകൾക്കും ദൈവത്തിനും ഞങ്ങളുടെ മാതാപിതാക്കൾക്കും നന്ദി’ എന്നു പറഞ്ഞുകൊണ്ടാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്.
സ്വന്തം സുജാത എന്ന പരമ്പരയിൽ നിന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപാണ് പ്രസവത്തിനായി അവധിയെടുക്കുന്നത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരും പങ്കുവെച്ചിരുന്നു. എന്നാൽ ഇത്ര പെട്ടെന്ന് ഇരുവരുടെയും കുഞ്ഞിനെ കാണാൻ സാധിക്കും എന്ന് മലയാളി പ്രേക്ഷകർ വിചാരിച്ചിരുന്നില്ല. ഇരുവരും ഈ സന്തോഷവാർത്ത പങ്കുവെച്ചതോടെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തുന്നത്.
അമ്മയും കുഞ്ഞും സുഖമായി ഇരിക്കട്ടെ എന്നും, കമന്റുകളിലൂടെ ആരാധകർ അറിയിക്കുന്നുണ്ട്. സ്വന്തം സുജാത എന്ന പരമ്പരയിൽ ആദം എന്ന കഥാപാത്രത്തെയാണ് ടോഷ് ക്രിസ്റ്റി അവതരിപ്പിക്കുന്നത്. ചന്ദ്ര ലക്ഷ്മൺ സുജാത കഥാപാത്രത്തെയും വേഷമിടുന്നു. ഈ പരമ്പരയിൽ നിന്നും ഒരു അവധി എടുത്തതിന്റെ നിരാശയിൽ ആയിരുന്നു പ്രേക്ഷകർ. എന്നാൽ പ്രേക്ഷകർക്ക് ഇപ്പോൾ ഇരട്ടി സന്തോഷമാണ് ഈ ദമ്പതികൾ നൽകിയത്. ധാരാളം പേരാണ് ഇവരുടെ ഈ ചിത്രങ്ങൾക്ക് ലൈക്കുകൾ നൽകുന്നത്.
View this post on Instagram