സ്റ്റൈലൻ ലുക്കിൽ മരുഭൂമിയിൽ മാളവിക മേനോൻ.!! കണ്ണെടുക്കാതെ ആരാധകർ.

മലയാളികൾക്ക് ഏവർക്കും സുപരിചിതയായ നടിയാണ് മാളവിക മേനോൻ. നിദ്ര എന്ന സിനിമയിലൂടെ ആണ് അഭിനയ ജീവിതത്തിന് താരം അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ഹീറോ, 916, ഞാൻ മേരിക്കുട്ടി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ച് മാളവിക ആരാധകരുടെ പ്രിയ നടിയായി മാറുകയായിരുന്നു. ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ മാളവിക 9 1 6 എന്ന സിനിമയിലൂടെയാണ് കേന്ദ്രകഥാപാത്രം ആയ് മലയാളികൾക്ക് മുമ്പിൽ എത്തുന്നത്.

തന്റെ അഭിനയത്തിലൂടെ മലയാളികളിൽ ഇരു കൈയും നീട്ടിയാണ് ഈ താരത്തെ സ്വീകരിക്കുന്നത്. മലയാളികൾക്കിടയിൽ മാത്രം ഒതുങ്ങി നിൽക്കാതെ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കുകയായിരുന്നു. മലയാളികളുടെ പ്രിയങ്കരി ആയതുകൊണ്ടുതന്നെ താരത്തിന്റെ ഏതൊരു വിശേഷവും വളരെ പെട്ടെന്ന് തന്നെ മലയാളികൾക്കിടയിൽ പ്രചാരം ലഭിക്കാറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങൾ നിറഞ്ഞു നിൽക്കുന്നതാണ് മാളവികയുടെ പുതിയ ചിത്രങ്ങൾ.

അവധി ആഘോഷിക്കാൻ ദുബായിൽ ചെന്നിട്ടുള്ള ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ കൂടി പോസ്റ്റ് ചെയ്യുന്നത്. ഓറഞ്ച് നിറത്തിലുള്ള ബനിയനും ഒപ്പം ജീൻസും ധരിച്ച് സ്റ്റൈലൻ ലൂക്കിൽ ആണ് മാളവിക എത്തുന്നത്. ചിത്രങ്ങളിൽ വളരെ സ്റ്റൈലായി വാഹനമോടിക്കുകയും ഒപ്പം തന്നെ കയ്യിൽ പക്ഷിയെയും താരം പിടിക്കുകയും ചെയ്യുന്നുണ്ട്. ദുബായിലെ മരുഭൂമിയിൽ വെച്ചുള്ള മനോഹരമായ ദൃശ്യങ്ങളാണിവ പുറത്തുവന്ന സെക്കന്റുകൾക്കുള്ളിൽ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റിയത്.

നിരവധി പേരാണ് ചിത്രങ്ങൾ താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്. ചിത്രങ്ങൾ വളരെ മനോഹരമായിട്ടുണ്ടെന്നും, കാണാൻ വളരെ സുന്ദരിയാണെന്നും ആരാധകർ അറിയിക്കുന്നു. സഹനടിയായും നായികയായും തനിക്ക് കിട്ടുന്ന ഏതൊരു വേഷത്തെയും മികച്ചതാക്കാൻ മാളവിക ശ്രമിക്കാറുണ്ട്. ജോഷി സംവിധാനം ചെയ്ത പാപ്പൻ എന്ന സിനിമയാണ് മാളവിയുടെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയിട്ടുള്ള ചലച്ചിത്രം. ഈ സിനിമയിലുള്ള മാളവികയുടെ അഭിനയത്തിന് വളരെ നല്ല അഭിപ്രായങ്ങളാണ് ആരാധകർ നൽകിയത്.

 

View this post on Instagram

 

A post shared by Malavika✨ (@malavikacmenon)

Leave a Reply

Your email address will not be published. Required fields are marked *