മധുര പതിനേട്ട് തികയുന്ന പ്രാർത്ഥനക്ക് ആശംസകൾ അറിയിച്ച് ഇന്ദ്രജിത്തും പൂർണിമയും.!!

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത താരകുടുംബം ആണ് ഇന്ദ്രജിത്ത് പൂർണിമ ദമ്പതികളുടെത്. സുകുമാരൻ മല്ലിക സുകുമാരൻ എന്നിവരോടുള്ള ഇഷ്ടമാണ് പിന്നീട് മക്കളിലേക്കും ചെറുമക്കളിലേക്കും ആരാധകരുടെ ശ്രദ്ധ ആകർഷിച്ചത്. സിനിമാ മേഖലയിൽ മല്ലികയുടെ രണ്ടു മക്കളും ശോഭിച്ചതോടെ ഇവരുടെ ആരാധകരുടെ എണ്ണം കൂടുകയായിരുന്നു എന്ന് പറയാം. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഈ താര കുടുംബം പങ്കുവയ്ക്കുന്ന ഏതൊരു വാർത്തയും മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ പ്രചാരം ലഭിക്കാറുണ്ട്.

പ്രാർത്ഥനയും നക്ഷത്രയും അലംകൃതയും മലയാളികൾക്ക് സുപരിചിതരായത് കൊണ്ട് തന്നെ ഈ താര പുത്രികളും ആരാധകരുടെ പ്രിയങ്കരികളാണ്. ഇപ്പോൾ ഇതാ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത് ഇന്ദ്രജിത്തിന്റെ മൂത്ത മകളായ പ്രാർത്ഥനയുടെ വിശേഷങ്ങൾ ആണ്. പ്രാർത്ഥനയ്ക്ക് 18 വയസ്സ് തികഞ്ഞ ആഘോഷത്തിലാണ് ഈ താര കുടുംബം. പൂർണിമയും ഇന്ദ്രജിത്തും മകളുടെ ചിത്രങ്ങൾ പങ്കുവെച്ചാണ് പിറന്നാൾ ആശംസകൾ അറിയിക്കുന്നത്.

മധുര പതിനെട്ട് തികയുന്ന പ്രാർത്ഥനയ്ക്കൊപ്പം ഇത്തവണത്തെ പിറന്നാൾ ആഘോഷിക്കാൻ പറ്റാത്തതിന്റെ വിഷമത്തിലാണ് പൂർണിമയും ഇളയ മകളായ നക്ഷത്രയും. ഈ അടുത്ത കാലത്താണ് പ്രാർത്ഥന ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോകുന്നത്. അതിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഉപരി പഠനത്തിനായി പോകുബോൾ പൂർണിമയുടെ ബന്ധുക്കളോട് യാത്ര ചോദിക്കുന്നതും പൊട്ടിക്കരയുന്നതും എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു.

അതിന് പിന്നാലെയാണ് പ്രാർത്ഥനയുടെ പിറന്നാൾ. പിറന്നാൾക്ക് മകളുടെ അരികിൽ ഇല്ലെങ്കിലും വീഡിയോ കോളിലൂടെ സംസാരിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു. പ്രാർത്ഥനയുടെ പിറന്നാൾ ചിത്രങ്ങൾ പുറത്തുവന്നതോടെ സെക്കൻഡുകൾക്കുള്ളിൽ ആരാധകർ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കി മാറ്റുകയായിരുന്നു. നിരവധി പേരാണ് പ്രാർത്ഥനയ്ക്ക് പിറന്നാൾ ആശംസകളുമായി രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by Indrajith Sukumaran (@indrajith_s)

Leave a Reply

Your email address will not be published. Required fields are marked *