രാജേഷിനും ജയഭാരതിക്കും വിവാഹ ആശംസകൾ നേർന്ന് അജു വർഗീസ്!!

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത താരങ്ങളാണ് ബേസിൽ ജോസഫും, ദർശന രാജേന്ദ്രനും. അപ്പ്‌ ആൻഡ് ഡൌൺ മുകളിൽ ഒരാളുണ്ട് എന്ന സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ എത്തിയ നടനാണ് ബേസിൽ ജോസഫ് തുടർന്ന് ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തു മലയാളികളുടെ പ്രിയങ്കരനായി മാറുകയായിരുന്നു. ഒരു നടൻ മാത്രമല്ല അതിലുപരി നല്ലൊരു സംവിധായകൻ കൂടിയാണ് ബേസിൽ ജോസഫ്.

ജോൺ പോൾ വാതിൽ തുറക്കുന്നു എന്ന സിനിമയിലൂടെയാണ് ദർശന അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ മായാനദി എന്ന സിനിമയിലൂടെയാണ് ദർശനക്ക് പ്രേക്ഷകശ്രദ്ധ ആകർഷിക്കാൻ ആയത്. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ജയ ജയ ജയ ജയ ഹേ എന്ന സിനിമയുടെ വിശേഷങ്ങളും ചിത്രങ്ങളുമാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായിരുന്നു ഈ സിനിമ പ്രേക്ഷകർക്കായി തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്.

മലയാളികളിൽ നിന്നും വളരെ നല്ല അഭിപ്രായമാണ് ഈ സിനിമയ്ക്കും ഇതിലെ ദമ്പതികളായ ബേസിലിനും സുദർശനയ്ക്കും ലഭിച്ചത്. ദാമ്പത്യ ജീവിതത്തിലെ സങ്കീർണമായ വിശേഷങ്ങളുമായി ഇവർ നമ്മുടെ മുന്നിൽ എത്തി എന്നു പറഞ്ഞുകൊണ്ടാണ് നടൻ അജു വർഗീസ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്നത്. ചിത്രങ്ങൾ പുറത്തുവന്ന സെക്കൻഡുകൾക്കുള്ളിൽ ആണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റിയത്.

നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്. ഈ സിനിമ ഇറങ്ങുന്നതിനു മുൻപ് തന്നെ ഇതിലും ഗാനങ്ങളും ഇരുവരുടെയും ആരാധകർ ഏറ്റെടുത്തിരുന്നു. അന്നുമുതൽ ഒരുപാട് ആകാംക്ഷയോടെ ഈ സിനിമയുടെ പ്രദർശനത്തിനായി മലയാളികൾ കാത്തിരിക്കുകയായിരുന്നു. രാജേഷും ജയഭാരതിയുമായി അന്ന് മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഈ അടിപൊളി കോമ്പോയെ കിട്ടിയ സന്തോഷത്തിലാണ് മലയാളികൾ.

 

View this post on Instagram

 

A post shared by Aju Varghese (@ajuvarghese)

Leave a Reply

Your email address will not be published. Required fields are marked *