വീണ്ടും പുത്തൻ ചിത്രങ്ങളുമായി നടൻ ടോവിനോ!! ആശാരി പണി നിർത്തിയോ എന്ന് ചോദിച്ച് ആരാധകർ.

പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ നടനാണ് ടോവിനോ തോമസ്. പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെ അഭിനയ മേഖലയിലേക്ക് ചുവട് വയ്ക്കുകയായിരുന്നു ടോവിനോ. സഹനടനായും നായകനായും തനിക്ക് ലഭിക്കുന്ന ഏതൊരു കഥാപാത്രത്തെയും അതിന്റെ പൂർണ്ണതയിൽ എത്തിച്ച് യുവ നടന്മാരുടെ ഇടയിൽ മുൻപന്തിയിൽ തന്നെ സ്ഥാനം ഉറപ്പിക്കാൻ ടോവിനോക്ക് സാധിച്ചു.

വളരെ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു തുടങ്ങിയ താരം ഇപ്പോൾ സിനിമാ മേഖലയിൽ തന്നെ വളരെ തിരക്കുള്ള നടനായി മാറുകയായിരുന്നു. വളരെ ചുരുക്കം സമയം കൊണ്ടാണ് പ്രേക്ഷകർ ഇരുകൈയും നീട്ടി താരത്തെ സ്വീകരിച്ചത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഈ നടൻ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്. ടോവിനോ തന്റെ ഒഴിവുസമയം കാട്ടിൽ ചിലവഴിക്കുന്ന കഴിക്കുന്ന നിമിഷങ്ങളാണ് ഇൻസ്റ്റഗ്രാമിൽ കൂടി പോസ്റ്റ് ചെയ്യുന്നത്.

കാടിന്റെ നടുവിൽ മരത്തിന്റെ മുകളിൽ വളരെ സ്റ്റൈലൻ ലുക്കിലാണ് ടോവിനോ ഇരിക്കുന്നത്. ടോവിലെ ഈ മനോഹരമായ ദൃശ്യങ്ങൾ ജയേഷ് ആണ് പകർത്തിയിരിക്കുന്നത്. ചിത്രങ്ങൾ പുറത്ത് വന്നതോടെ സെക്കൻഡുകൾക്കുള്ളിൽ ആരാധകർ സമൂഹമാധ്യമങ്ങളിൽ വൈറൽ ആക്കി മാറ്റുകയായിരുന്നു. ടോവിനോയുടെ ചിത്രങ്ങൾ കണ്ട് രമേഷ് പിഷാരടി ആണോ എന്നും, താരത്തെ കണ്ട് മനസ്സിലാകുന്നില്ല എന്നും, പുതിയ സിനിമയിലുള്ള ലുക്ക് ഇങ്ങനെയാണോ കമന്റുകളിലൂടെ ആരാധകർ ചോദിക്കുന്നുണ്ട്.

മലയാളികളുടെ പ്രിയങ്കരനായതു കൊണ്ട് തന്നെ വളരെ പെട്ടെന്നാണ് താരത്തിന്റെ ചിത്രങ്ങൾ എല്ലാം ആരാകർ സോഷ്യൽ മീഡിയയിൽ നിന്ന് ഏറ്റെടുക്കുന്നത്. ഒപ്പം തന്നെ ലക്ഷക്കണക്കിന് ലൈക്കുകൾ ആണ് ടോവിനോയുടെ ഈ ചിത്രങ്ങൾക്ക് ആരാധകർ നൽകുന്നത്. തല്ലുമാല എന്ന സിനിമയാണ് ടോവിനോയുടെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയിട്ടുള്ളത്. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം എന്ന സിനിമയാണ് ഇനി ഇറങ്ങാൻ പോകുന്നത്. ഈ സിനിമയിൽ താരത്തിന്റെ അതിഗംഭീര പ്രകടനം ആയിരിക്കുമെന്നാണ് മലയാളികൾ വിശ്വസിക്കുന്നത്.

 

View this post on Instagram

 

A post shared by Tovino⚡️Thomas (@tovinothomas)

Leave a Reply

Your email address will not be published. Required fields are marked *