മലയാളികളുടെ പ്രിയ താരദമ്പതികൾ ആണ് ശ്രീനിഷും പേളിയും. നിരവധി പേരാണ് താരങ്ങളുടെ രസകരമായ വീഡിയോകളും ചിത്രങ്ങളും കാണാൻ കാത്തിരിക്കുന്നത്. പേർളിയുടെയും ശ്രീനീഷിന്റെയും പ്രണയ വിവാഹമായതിനാൽ തന്നെ മലയാളികൾ ഏറെ ആഘോഷമാക്കിയതായിരുന്നു ഈ ദമ്പതികളുടെ വിവാഹം. സോഷ്യൽ മീഡിയകളിൽ എല്ലാം തന്നെ വളരെ ഒരുപാട് കാലം തരംഗം സൃഷ്ടിച്ചിരുന്നു എന്നു പറയാം. ശ്രീനിഷ് പേർളി ദമ്പദികൾക്ക് ഉള്ളതിനേക്കാൾ ആരാധകർ ഇരുവരുടെയും മകളായ നില ബേബിക്ക് ഉണ്ടെന്നു പറയാം.
മലയാളികളുടെ പ്രിയങ്കരർ ആയതു കൊണ്ട് തന്നെ ഈ കുടുംബത്തിന്റെ ഏതൊരു വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നതാണ് പേർളിയുടെയും ശ്രീനിഷിന്റെ അമ്മയുടെയും അതിമനോഹരമായ വീഡിയോയും ചിത്രങ്ങളും. അമ്മായിയമ്മയും മകളും കൂടി ഒന്നിച്ച് ഡാൻസ് കളിക്കുന്ന വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ കൂടി ശ്രീനിഷ് പങ്കുവെക്കുന്നത്.
ഇരുവരും ഒന്നിച്ച് വളരെ മനോഹരമായ് പാട്ടിന് ചുവടുവെക്കുന്നുണ്ട്. മല്ലിപൂ വെച്ച് വെച്ച് എന്ന ട്രെൻഡിങ് ഗാനത്തിനാണ് ഇരുവരും അതിമനോഹരമായി ഡാൻസ് കളിക്കുന്നത്. പേർളിയുടെയും അമ്മയുടെയും ഈ മനോഹരമായ വീഡിയോ പുറത്തുവന്നതോടെ സെക്കന്റ്കൾക്ക് ഉള്ളിലാണ് ആരാധകർ ഏറ്റെടുത്തത്. വീഡിയോക്കിടയിൽ വെച്ച് ശ്രീനിഷ് അമ്മയെ കളിയാക്കുകയും ചിരിക്കുകയും ചെയ്യുമ്പോൾ പേർളി അതിനു മറുപടി കൊടുക്കുകയും ഒപ്പം തന്നെ അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ നൽകുകയും ചെയ്യുന്നുണ്ട്.
വീഡിയോ പുറത്തുവന്ന നിമിഷങ്ങൾക്കുള്ളിൽ കമന്റുകളുടെ പ്രവാഹം ആയിരുന്നു എന്ന് പറയാം. അമ്മയും മകളും തമ്മിലുള്ള ഈ ബന്ധം അവസാനം വരെയും നിലനിൽക്കട്ടെ എന്നും, ഇവരുടെ ഈ വീഡിയോ കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയെന്നും,എത്ര തന്നെ കണ്ടാലും മതി വരുന്നില്ല എന്നും കമന്റ്കളിലൂടെ ആരാധകർ പറയുന്നു. ഒട്ടനേകം പേരാണ് ഈ വീഡിയോയ്ക്ക് ലൈക്കുകളുമായി രംഗത്തെത്തുന്നത്.