ദുബായിൽ ഒന്നിച്ച് ഒരു വേദിയിൽ മലയാളികളുടെ പ്രിയ താരങ്ങൾ!! താരങ്ങളെ കണ്ട് സന്തോഷത്തിൽ ആരാധകർ.

മലയാളികൾക്ക് സുപരിചിതരായ താരങ്ങളാണ് ലക്ഷ്മി നക്ഷത്രയും മനോജ് കെ ജയനും. നിരവധി സിനിമകളിലൂടെ മലയാളികൾക്ക് മുൻപിൽ എത്തിയ താരമാണ് മനോജ് കെ ജയൻ. തന്റെ അഭിനയത്തിലൂടെ ഒട്ടനേകം ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. അത്രമാത്രം മാസ്മരിക അഭിനയം കാഴ്ചവെച്ച് മലയാളികളുടെ പ്രിയങ്കരനായ തീർന്ന ഒരു നടനാണ് മനോജ് കെ ജയൻ എന്ന് പറയാം.

സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ ഈ നടൻ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കുന്നതിൽ സമയം കണ്ടെത്താറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് മനോജ് കെ ജയൻ പങ്കുവയ്ക്കുന്ന പുതിയ ചിത്രങ്ങൾ. വളരെ ചെറുപ്രായം തൊട്ട് അവതാരികയായ് മലയാളികൾക്ക് മുൻപിൽ എത്തിയ ലക്ഷ്മി നക്ഷത്രയുമായുള്ള ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ നടൻ മനോജ് കെ ജയൻ പോസ്റ്റ് ചെയ്യുന്നത്.

ഒരു അഭിനേതാവ് അല്ലെങ്കിൽ പോലും അവതരികയായ് വന്ന് മലയാളികൾക്കിടയിൽ ഓളം സൃഷ്‌ടിച്ച ഒരാളാണ് ലക്ഷ്മി എന്ന് പറയാം. കഴിഞ്ഞ ദിവസങ്ങളിലാണ് ഇരുവരും ദുബായിൽ വെച്ച് ‘മിഡിൽ ഈസ്റ്റ്‌ ഇൻഫ്ലുവൻസർ അവാർഡ്’ എന്ന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നത്. ഈ പരിപാടിക്കിടയിൽ വെച്ചാണ് ലക്ഷ്മിയും മനോജ് കെ ജയനും പരസ്പരം കണ്ടുമുട്ടുകയും ഒന്നിച്ച ചിത്രങ്ങൾ എടുക്കുകയും ചെയ്യുന്നത്.

കൂടാതെ ലക്ഷ്മി നക്ഷത്രയും മനോജ് കെ ജയനും ഒന്നിച്ച് ഒരു വേദി പങ്കിടുകയും വളരെ മനോഹരമായി വേദിയിൽ വെച്ച് ഗാനം ആലപിക്കുകയും ചെയ്യുന്നു. ഈ രണ്ട് താരങ്ങളും മലയാളികളുടെ പ്രിയങ്കരർ ആയതുകൊണ്ട് തന്നെ ഇവരുടെ ഈ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയായിരുന്നു. മനോജ് കെ ജയൻ പങ്കുവെക്കുന്ന ഈ ചിത്രങ്ങൾക്ക് നിരവധി പേരാണ് ലൈക്കുകളും കമന്റുകളും നൽകി രംഗത്ത് എത്തുന്നത്.

 

View this post on Instagram

 

A post shared by Manoj K Jayan (@manojkjayan)

Leave a Reply

Your email address will not be published. Required fields are marked *