പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത താരകുടുംബം ആണ് ഇന്ദ്രജിത്ത് പൂർണിമ ദമ്പതികളുടെത്. ഈ ദമ്പതികൾ മാത്രമല്ല ഇവരുടെ മക്കളായ പ്രാർത്ഥനയേയും നക്ഷത്രയെയും പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അത്രമാത്രം സുപരിചിതയാണ് ഈ താര പുത്രികൾ. താര പുത്രി എന്നതിന് ഉപരി സിനിമ മേഖലയിൽ സ്ഥാനം ഉറപ്പിച്ച ഒരാളാണ് പ്രാർത്ഥന ഇന്ദ്രജിത്ത് എന്ന് പറയാം. മലയാളം തമിഴ് ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ പാട്ട് പാടി ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രാർത്ഥന.
വളരെ ചെറുപ്രായത്തിൽ തന്നെ ഏതാനും ചുരുക്കം സിനിമകളിൽ പാട്ടു പാടാനും താരത്തിന് ഭാഗ്യം ലഭിച്ചു. ദി ഗ്രേറ്റ് ഫാദർ എന്ന സിനിമയിലൂടെയാണ് പ്രാർത്ഥന ആദ്യമായി ഗാനം ആലപിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു പ്രാർത്ഥനയുടെ പിറന്നാൾ.
സമൂഹ മാധ്യമങ്ങളിലൂടെ എല്ലാം പൂർണിമയും ഇന്ദ്രജിത്തും പിറന്നാൾ ആശംസകൾ നേർന്നിരുന്നു. എന്നാൽ മകളോട് ഒപ്പം പിറന്നാൾ ആഘോഷിക്കാൻ പറ്റാത്തതിന്റെ ദുഃഖത്തിൽ ആയിരുന്നു ഈ കുടുംബം. ഇപ്പോഴിതാ വീട്ടുകാർ ഇല്ലാതെ ഒറ്റക്ക് പിറന്നാൾ ആഘോഷിക്കുകയാണ് പ്രാർത്ഥന. പ്രാർത്ഥനയുടെ ഈ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ കേക്ക് കഴിക്കുന്ന ദൃശ്യങ്ങളാണ് ഇൻസ്റ്റഗ്രാമിൽ കൂടി പോസ്റ്റ് ചെയ്യുന്നത്. ഇത്തവണ പ്രാർത്ഥനക്ക് 18 വയസ്സ് തികയുന്നു.
പ്രാർത്ഥനയുടെ ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആക്കി മാറ്റുകയായിരുന്നു. കുറച്ചു മാസങ്ങൾക്കു മുൻപാണ് ഉപരിപഠനത്തിനായി വിദേശത്തേക്ക് പ്രാർത്ഥന പോകുന്നത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ വളരെയധികം പ്രചാരം ലഭിച്ചതായിരുന്നു. അതിന് പിന്നാലെയാണ് പ്രാർത്ഥനയുടെ പിറന്നാൾ ആഘോഷം നടത്തുന്നത്. ഒട്ടനേകം പേരാണ് താരത്തിന് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയത്.
View this post on Instagram