സാറ്റർഡേ നൈറ്റ് സിനിമയുടെ പ്രൊമോഷനിടയിൽ ഏവരെയും പൊട്ടിചിരിപിച്ച് നടി ഐശ്വര്യ.!!

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയങ്കരിയാണ് ഐശ്വര്യ ലക്ഷ്മി. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളി പ്രേക്ഷകർക്കിടയിൽ സ്ഥാനം ഉറപ്പിക്കാൻ താരത്തിന് നിഷ്പ്രയാസം സാധിച്ചു. മലയാളികളുടെ പ്രിയങ്കരി ആയതുകൊണ്ട് തന്നെ താരത്തിന്റെ ഏതൊരു വിശേഷവും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ എത്തിപ്പെടാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ് ഐശ്വര്യയുടെ വീഡിയോ.

എയർപോർട്ടിനുള്ളിൽ വെച്ച് നടൻ നിവിൻ പോളിയെയും, സൈജു കുറിപ്പിനെയും, സിജു വിൽസണിനെയും, കണ്ടുമുട്ടുകയും ഇവർക്കൊപ്പം ഉള്ള രസകരമായ നിമിഷങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റർഡേ നൈറ്റ് എന്ന സിനിമ നവംബർ നാലാം തീയതി ആണ് പ്രദർശനത്തിനായി എത്തുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി വീഡിയോയിലൂടെ ഏവരോടും കാണാൻ വരണമെന്ന് പറയുമ്പോൾ അപ്രതീക്ഷിതമായി വീഡിയോയുടെ ഇടയിലേക്ക് കടന്നു വരികയാണ് ഐശ്വര്യ.

സാറ്റർഡേ നൈറ്റ് എന്ന സിനിമ തീയറ്ററിൽ പോയി കാണാൻ പറയുമ്പോൾ വേണെങ്കിൽ കുമാരി കൂടി കണ്ടോളൂ തിയേറ്ററിൻറെ അപ്പുറത്ത് ഉണ്ട് എന്ന് ഐശ്വര്യ പറയുന്നുണ്ട്. താരത്തിന്റെ ഈ വാക്കുകൾ അവസാനിക്കുമ്പോഴേക്കും ഏവരും പൊട്ടിച്ചിരിക്കാൻ തുടങ്ങുകയാണ്. ഐശ്വര്യയുടെ ഈ വീഡിയോ പുറത്തുവന്നതോടു കൂടി പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ വൈറലാക്കി മാറ്റുകയായിരുന്നു. വീഡിയോ കണ്ട് നിരവധി പേരാണ് കമന്റുകൾ നൽകുന്നത്.

വീഡിയോയിൽ ഐശ്വര്യ വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നും, എന്തായാലും പറഞ്ഞതല്ലേ അതുകൂടി പരിഗണിക്കാം എന്നും, ഇതിലും വലിയ പ്രൊമോഷൻ വേറെയില്ല എന്നും ആരാധകർ പറയുന്നുണ്ട്. ഒക്ടോബർ 28 ന് ആയിരുന്നു നിർമ്മൽ സഹദേവ് സംവിധാനം ചെയ്ത കുമാരി എന്ന സിനിമ റിലീസ് ചെയ്യുന്നത്. പ്രേക്ഷകരിൽ നിന്നും വളരെ നല്ല അഭിപ്രായമാണ് ഈ സിനിമയ്ക്കും ഒപ്പം തന്നെ ഐശ്വര്യ ലക്ഷ്മിക്കും കൊണ്ടിരിക്കുന്നത്. താരത്തിന്റെ ഈ വീഡിയോ കൂടിയായപ്പോൾ ആരാധകർ ഒന്നും കൂടി ഉത്സാഹത്തിൽ ആവുകയായിരുന്നു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് ലൈക്കുകളുമായി രംഗത്ത് എത്തുന്നത്.

 

View this post on Instagram

 

A post shared by Aishwarya Lekshmi (@aishu__)

Leave a Reply

Your email address will not be published. Required fields are marked *