മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ടെലിവിഷൻ പരമ്പരയാണ് കന്യാദാനം. ഈ പരമ്പര സംപ്രേഷണം ആരംഭിച്ച നാൾ മുതൽ മലയാളികൾ ഏറ്റെടുക്കുകയായിരുന്നു എന്ന് പറയാം. അച്ഛന്റെയും അഞ്ച് പെൺമക്കളുടെയും കഥ പറഞ്ഞു തുടങ്ങ ഈ സീരിയലിലെ എല്ലാ താരങ്ങളും മലയാളികളുടെ പ്രിയപ്പെട്ടവർ ആണെന്ന് പറയാം. അതുകൊണ്ടു തന്നെ ഇവരുടെ ഏതൊരു വിശേഷങ്ങളും അറിയാൻ ഏറെ കൗതുകത്തോടെയാണ് മലയാളികൾ കാത്തിരിക്കാറുള്ളത്.
അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നതാണ് ചിലങ്കയുടെ വിവാഹം. ഐശ്വര്യ സുരേഷ് ആണ് ഈ പരമ്പരയിലെ ചിലങ്ക എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു ഈ നടിയുടെ വിവാഹം സമൂഹ മാധ്യമങ്ങളിൽ എല്ലാം നിറഞ്ഞു നിൽക്കുന്നത്. മലയാളികളുടെ പ്രിയങ്കരി ആയതുകൊണ്ട് തന്നെ ഈ താരത്തിന്റെ വിവാഹ വാർത്ത അറിഞ്ഞ നിമിഷം തൊട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ വൈറലാക്കി മാറ്റുകയായിരുന്നു.
പീകോക്ക് നിറത്തിലുള്ള സാരിയാണ് ഐശ്വര്യ വിവാഹ ദിവസം ധരിക്കുന്നത്. ആഭരണ വിഭൂഷിതയായി വിവാഹ വേദിയിൽ എത്തുന്ന ഐശ്വര്യയുടെ ചിത്രങ്ങൾ വളരെ ആവേശത്തിൽ ആണ് ആരാധകർ നോക്കിക്കാണുന്നത്. വ്യാസ് സുരേഷിനെയാണ് ഐശ്വര്യ വിവാഹം ചെയ്തിരിക്കുന്നത്. ഐശ്വര്യയുടെ ചിത്രങ്ങളിൽ നിന്നെല്ലാം ആരാധകർ ചർച്ചയാക്കുന്നത് താരത്തിന്റെ ആഭരണങ്ങൾ തന്നെയാണ്. 101 പവൻ സ്വർണം അണിഞ്ഞാണ് വിവാഹ വേദിയിൽ ഐശ്വര്യ എത്തുന്നത്.
ഏവരെയും അമ്പരപ്പിക്കുന്ന രീതിയിൽ ആഭരണം കൊണ്ട് പൊതിഞ്ഞാണ് എത്തിയത് എന്ന് പറയാം. ഐശ്വര്യയുടെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. കൈ നിറയെ വളകൾ ധരിച്ച് അതിമനോഹരിയായാണ് ഐശ്വര്യ എത്തുന്നത്. കന്യാദാനം പരമ്പരയിലെ താരങ്ങളും ഒപ്പം തന്നെ ഒട്ടനേകം പേരും ഐശ്വര്യയുടെ ജീവിതത്തിലെ അമൂല്യ നിമിഷങ്ങൾക്ക് സാക്ഷികളാവാൻ എത്തിയിരുന്നു. ഈ ചിത്രങ്ങൾ താഴെ നിരവധി പേരാണ് താരത്തിന് വിവാഹാശംസകളുമായി രംഗത്തെത്തുന്നത്.