ശോഭനയുടെ മകളെ ആദ്യമായി കണ്ട ആഹ്ലാദത്തിൽ ആരാധകർ!! ചിത്രങ്ങൾ ഏറ്റെടുത്ത് പ്രേക്ഷകർ.

മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത നടിയാണ് ശോഭന. തന്റെ അഭിനയത്തിലൂടെ ഏവരുടെയും മനം കവരാൻ നിഷ്പ്രയാസം താരത്തിന് സാധിച്ചു എന്ന് പറയാം. അഭിനയത്തിൽ എപ്പോഴും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു നടിയാണ് ശോഭന. വളരെ നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഈ താരത്തിനെ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. അതുകൊണ്ടു തന്നെ എക്കാലത്തെയും മലയാളികളുടെ പ്രിയങ്കരിയാണ് താരം. അഭിനയത്തിലൂടെ മാത്രമല്ല മാസ്മരികമായ നൃത്തത്തിലൂടെയും നിരവധി ആരാധകരെ സ്വന്തമാക്കാൻ ശോഭനയ്ക്ക് സാധിച്ചു.

അഭിനയത്തെയും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ശോഭന എന്ന് പറയാം. അഭിനയ ജീവിതത്തിൽ നിന്ന് ഒരു ഇടവേള എടുത്തെങ്കിലും നൃത്ത രംഗത്ത് ഇന്നും സജീവമായി തുടരുന്നു. സമൂഹ മാധ്യമങ്ങളിൽ ഒരുപാട് സജീവമാണെങ്കിലും നൃത്തങ്ങളുടെ വീഡിയോ ആണ് എപ്പോഴും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുള്ളത്. അത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവെക്കുന്ന ശോഭനയുടെ പുതിയ വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. ശോഭന തന്റെ വിദ്യാർത്ഥികൾക്ക് ഡാൻസിന്റെ മുദ്രകൾ പഠിപ്പിച്ചു കൊടുക്കുന്ന വീഡിയോ ആണ് ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെക്കുന്നത്.

എന്നാൽ ഈ വീഡിയോയിൽ ശോഭനക്കൊപ്പം ഇരിക്കുന്ന ഒരു പെൺകുട്ടിയെ ആണ് ഏവരും ശ്രദ്ധിക്കുന്നത്. ഇതുവരെയായും അനന്തൻ നാരായണിയുടെ ചിത്രങ്ങൾ ഒന്നും തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടില്ലെങ്കിലും ശോഭനയുടെ അടുത്തിരിക്കുന്നത് മകളായ അനന്ത നാരാണിയാണെന്ന് മനസ്സിലാക്കുകയായിരുന്നു ആരാധകർ. കുട്ടിക്കാലത്തെ ചിത്രങ്ങളിൽ നിന്നും അധികം ഒന്നും വ്യത്യാസം വരാത്തതിനാൽ ഒറ്റനോട്ടത്തിൽ മകളെ തിരിച്ചറിയുകയായിരുന്നു എന്ന് പറയാം.

ഇത്രയും കാലത്തിനിടയ്ക്ക് ആദ്യമായാണ് മകളുടെ മുഖം മലയാളി പ്രേക്ഷകർ കാണുന്നത്. അതുകൊണ്ടുതന്നെ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കുകയായിരുന്നു. മുദ്രകൾ പഠിപ്പിച്ചു കൊടുക്കുന്നതിനിടയിൽ മകൾ ചെയ്യുന്നതെല്ലാം ശരിയാണോ എന്ന് നോക്കുന്നതും വീഡിയോയിലൂടെ കാണാം. മകളാണ് ഇത് എന്ന് ശോഭന എവിടെയും അറിയിച്ചിട്ടില്ലെങ്കിലും ശോഭനയുടെ ഈ പെരുമാറ്റത്തിലൂടെ ആരാധകർ മനസ്സിലാക്കുകയായിരുന്നു. ധാരാളം പേരാണ് ശോഭനയുടെ ഈ വീഡിയോയ്ക്ക് ലൈക്കുകളുമായി രംഗത്തെത്തുന്നതും, ഒപ്പം തന്നെ നാരായണിയുടെ ചിത്രങ്ങൾ കണ്ട സന്തോഷത്തിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *