സോഷ്യൽ മീഡിയയിൽ ഓളം സൃഷ്ടിച്ച് പുത്തൻ ചിത്രങ്ങളുമായി മീനാക്ഷി ദിലീപ്!! ചിത്രങ്ങൾ സൂപ്പർ എന്ന് പറഞ്ഞ് ആരാധകർ.

മലയാളികൾക്ക് സുപരിചിതമായ താര കുടുംബമാണ് ദിലീപിന്റേത്. നിരവധി സിനിമകളിൽ അഭിനയിച്ച് മലയാളികളുടെ പ്രിയങ്കരനായി തീരാൻ ദിലീപിന് നിഷ്പ്രയാസം സാധിച്ചു. മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായതുകൊണ്ടു തന്നെ ദിലീപിനെയും ദിലീപിന്റെ കുടുംബത്തെയും ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. താരത്തിന്റെ ഏതൊരു വിശേഷങ്ങളും വാർത്തകളും പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ എത്തിപ്പെടാറുണ്ട്.

അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതാണ് ദിലീപിന്റെ മകളായ മീനാക്ഷിയുടെ ചിത്രങ്ങൾ. ദിലീപിനോടുള്ള അതേ സ്നേഹമാണ് താരത്തിന്റെ മകളായ മീനാക്ഷിയോടും ആരാധകർക്കുള്ളത്. അതുകൊണ്ടുതന്നെ മീനാക്ഷിയുടെ ചിത്രങ്ങളും വാർത്തകളും എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ഒട്ടും തന്നെ സജീവമെല്ലാം മീനാക്ഷി. വളരെ അപൂർവ്വമായാണ് ഈ താരപുത്രിയുടെ ചിത്രങ്ങളെല്ലാം ആരാധകർക്കായി പങ്കുവെക്കാറുള്ളത്.

എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് മീനാക്ഷിയുടെ ചിത്രങ്ങൾ. മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച് വളരെ സുന്ദരിയായാണ് മീനാക്ഷി എത്തുന്നത്. വളരെ സിമ്പിൾ ആയും എന്നാൽ അതിഗംഭീരമായാണ് മീനാക്ഷി ഒരുങ്ങുന്നത്. മീനാക്ഷി ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. താരത്തിന്റെ ഈ ചിത്രങ്ങൾ പുറത്തുവന്നതോടു കൂടി ആരാധകർ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കി മാറ്റുകയായിരുന്നു.

ജനപ്രിയ നായകനായ ദിലീപിന്റെ മകളായിട്ട് പോലും ഒട്ടും തന്നെ ജാഡ ഇല്ലാതെ വളരെ സിമ്പിൾ ആയിട്ടാണ് മീനാക്ഷി എത്തുന്നത്. മീനാക്ഷി എത്താറുള്ള ഏതൊരു ആഘോഷ പരിപാടികൾക്കും ഏവരുടെയും ശ്രദ്ധ ആകർഷിക്കാറുള്ളത് മീനാക്ഷി തന്നെയാണെന്ന് പറയാം. അത്രമാത്രം സുന്ദരിയായാണ് ഓരോ ചടങ്ങുകൾക്കും ഈ താരപുത്രി എത്തുന്നത്. മീനാക്ഷിയുടെ ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്. ഒപ്പം തന്നെ ഈ താര പുത്രിയുടെ കൂടുതൽ വിശേഷങ്ങൾ അറിയാനും ആരാധകർ ഒത്തിരി ഉത്സാഹത്തോടെയാണ് കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *