കങ്കാരുവിനെ ചേർത്തുപിടിച്ച് പിഷാരടി; പിഷുവിന്റെ കയ്യിൽ നിന്നും ഓടി രക്ഷപ്പെട്ട് കങ്കാരു!! അടിപൊളി കമന്റുകൾ പ്രേക്ഷകർ.

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ നടൻ ആണ് രമേഷ് പിഷാരടി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് താരത്തെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഏതൊരു വാർത്തയും നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർക്കിടയിൽ എത്തിപ്പെടാറുള്ളത്. കോമഡികളിലൂടെയും ഹാസ്യ രംഗങ്ങളിലൂടെയും മലയാളികളുടെ മനം കവർന്ന രമേഷ് പിഷാരടിയെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ വളരെയധികം സജീവമാണ് രമേഷ് പിഷാരടി. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾളും നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ചിത്രങ്ങളേക്കാൾ കൂടുതൽ അവയ്ക്ക് നൽകുന്ന ക്യാപ്ഷനുകളാണ് പ്രേക്ഷക ശ്രദ്ധ കൂടുതൽ ആകർഷിക്കുന്നത്. ഏതൊരു ചിത്രങ്ങൾക്കും എല്ലാവരിൽ നിന്നും വളരെ വ്യത്യസ്തമായി അടിപൊളി ക്യാപ്ഷനുകൾ ആണ് പിഷാരടി നൽകാറുള്ളത്. ക്യാപ്ഷൻ സിംഹം എന്ന് പോലും പിഷാരടിയെ പലപ്പോഴായും ആരാധകർ വിളിക്കാറുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ പിഷാരടി പങ്കുവയ്ക്കുന്ന വീഡിയോ ആണ് ആരാധകർ വൈറൽ ആക്കി മാറ്റുന്നത്. കങ്കാരുവിന്റെ ഒപ്പമുള്ള വീഡിയോ ആണ് ഇത്തവണ പിഷാരടിയുടേത്. കങ്കാരുവിനെ കെട്ടിപ്പിടിച്ച് ഒന്നിച്ചു കിടക്കുകയും വളരെ പെട്ടെന്ന് തന്നെ കങ്കാരു എണീക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. കങ്കാരു എണീറ്റതിന് പിന്നാലെ പിഷാരടി എണീറ്റ് കങ്കാരുവിനെ പിടിക്കാൻ നോക്കുമ്പോൾ ഓടിപ്പോകുന്നതുമായ രസകരമായ നിമിഷങ്ങളാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ കൂടി പങ്കുവെച്ച ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ഇത്തവണ എന്താ ക്യാപ്ഷൻ ഇടാഞ്ഞത് എന്നും, വെറുതെ ചെന്ന് ചൊറിപിടിപ്പിച്ചു എന്നും, ഒന്ന് അടിച്ചു നനച്ച് കുളിച്ചുടെ ഇന്നും കമന്റുകളിലൂടെ ആരാധകർ പറയുന്നുണ്ട്. രമേഷ് പിഷാരടിയുടെ ഏതൊരു വീഡിയോക്കും ചിത്രങ്ങൾക്കും താഴെ ആരാധകരും വളരെ രസകരമായ കമന്റ് പങ്കുവയ്ക്കാറുണ്ട്. ഇത്തവണയും അതിനൊരു മാറ്റം വരാതെ കമന്റുകളുടെ ഘോഷയാത്രയായിരുന്നു എന്ന് പറയാം. ഒപ്പം തന്നെ നിരവധി ലൈക്കുകളും ചിത്രങ്ങൾക്ക് ലഭിക്കുന്നുണ്ട്.

 

View this post on Instagram

 

A post shared by Ramesh Pisharody (@rameshpisharody)

Leave a Reply

Your email address will not be published. Required fields are marked *