ദാമ്പത്യ ജീവിതത്തിലെ അമൂല്യ നിമിഷങ്ങളുമായി മലയാളികളുടെ പ്രിയ നടി സംവൃത!! വീഡിയോ ഏറ്റെടുത്ത് ആരാധകർ.

സംവൃത സുനിലിനെ അറിയാത്തവരായി മലയാളികൾക്കിടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന സിനിമയിലൂടെ മലയാളികൾക്ക് മുൻപിൽ എത്തിയ നടിയാണ് സംവൃത. താരം തന്റെ ആദ്യ സിനിമയിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു എന്ന് പറയാം. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് സംവൃതയെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്.

വളരെ പെട്ടെന്ന് തന്നെ സംവൃത മലയാള സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു താരത്തിന്റെ വിവാഹം അഖിൽ ജയരാജനുമായി നടക്കുന്നത്. വിവാഹശേഷം അഭിനയ മേഖലയിൽ നിന്നും മാറി നിൽക്കുകയായിരുന്നു താരം. തുടർന്ന് ഭർത്താവിനൊപ്പം അമേരിക്കയിൽ താമസിച്ചു വരികയാണ്. എന്നിരുന്നാലും നിരവധി സിനിമകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയത് കൊണ്ട് തന്നെ താരത്തിന്റെ ഏതൊരു വിശേഷങ്ങളും ആരാധകർക്കിടയിൽ ഏറെ പ്രചാരം ലഭിക്കാറുണ്ട്.

അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞ നിൽക്കുന്നതാണ് സംവൃത പങ്കുവെക്കുന്ന പുതിയ വീഡിയോ. വിവാഹം കഴിഞ്ഞ് 10 വർഷം തികയുന്നതിന്റെ ആഹ്ലാദത്തിലാണ് താരം. വിവാഹം തൊട്ട് ഇതുവരെയുള്ള താരത്തിന്റെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളുടെ ചിത്രങ്ങൾ എല്ലാം ഒരു വീഡിയോ രൂപത്തിൽ ആക്കി ഇൻസ്റ്റഗ്രാമിൽ കൂടി പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ വീഡിയോ പുറത്തുവന്നതോടുകൂടി ആരാധകർ സെക്കൻഡുകൾക്കുള്ളിൽ ഏറ്റെടുക്കുകയായിരുന്നു.

സംവൃത സിനിമയിൽ നിന്ന് പിന്മാറിയാലും ഇന്നും മലയാളികളുടെ പ്രിയങ്കരി ആണ് എന്നതിനുള്ള തെളിവാണ് സംവൃതയുടെ ഈ വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. ഇന്ദ്രജിത്ത് ദീപ്തി പ്രതാപ് തുടങ്ങി നിരവധി താരങ്ങളും ആരാധകരുമാണ് സംവൃതക്ക് ആശംസകളുമായി രംഗത്തെത്തുന്നത്. ഒപ്പം തന്നെ സംവൃതയുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

 

View this post on Instagram

 

A post shared by Samvritha Akhil (@samvrithaakhil)

Leave a Reply

Your email address will not be published. Required fields are marked *