സൂപ്പർ സ്റ്റാർ അജിത്തിനൊപ്പമുള്ള സിനിമയുടെ വിശേഷങ്ങളുമായി നടി മഞ്ജു വാര്യർ!!

മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാളാണ് മഞ്ജു വാര്യർ. 90 കളിലെ നിറസാന്നിധ്യമായിരുന്ന മഞ്ജു സിനിമകളിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് വിവാഹിതയാകുന്നത്. പിന്നീട് വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്ന് പിന്മാറുകയായിരുന്നു. എന്നാൽ താരത്തിന്റെ വിവാഹമോചനത്തിനു ശേഷം സമൂഹ മാധ്യമങ്ങളിലും അഭിനയ ജീവിതത്തിലും വീണ്ടും അതിഗംഭീരമായ തിരിച്ചുവരവ് നടത്തുകയാണ്.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയാണ് മഞ്ജു വീണ്ടും മലയാളികൾക്ക് മുമ്പിൽ എത്തുന്നത്. നിരവധി സിനിമകളിൽ അഭിനയിച്ച താരം മലയാളികളുടെ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണവും സ്വന്തമാക്കി. നിരവധി പേരാണ് താരത്തിന് ആരാധകരായ ഉള്ളത്. അതുകൊണ്ടു തന്നെ മഞ്ജുവിന്റെ ചെറിയ വാർത്തകൾ പോലും സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരം നേടാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

തുനിവ് എന്ന സിനിമയുടെ ഡബ്ബിങ് ചെയ്യുന്ന ദൃശ്യങ്ങളാണ് മഞ്ജുവാര്യർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി പോസ്റ്റ് ചെയ്യുന്നത്. തെന്നിത്യൻ സൂപ്പർസ്റ്റാറായ അജിത്ത് നായകനാകുന്ന ഈ സിനിമയിൽ കേന്ദ്ര കഥാപാത്രമായി മഞ്ജു വാര്യരും എത്തുന്നുണ്ട്. ഈ സിനിമയിലെ താരത്തിന്റെ കഥാപാത്രത്തിന് ഡബ് ചെയ്യുന്ന ദൃശ്യങ്ങളാണ് ഏറെ സന്തോഷത്തോടെ പ്രേക്ഷകർക്കായി പങ്കുവെക്കുന്നത്. വിനോദ് സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ ജോൺ കൊക്കൻ, നയന സായി, സമുതിരക്കനി തുടങ്ങി നിരവധി താരങ്ങളും അഭിനയിക്കുന്നുണ്ട്.

ആരാധകർ ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ സെക്കൻഡുകൾക്കുള്ളിൽ ആണ് പ്രേക്ഷകർ ഏറ്റെടുത്തത്. നിങ്ങൾക്ക് ധൈര്യമില്ലെങ്കിൽ പ്രതാപവും ഇല്ല എന്ന ക്യാപ്ഷനുമായാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. താരത്തിന്റെ ഈ ചിത്രങ്ങൾക്ക് താഴെ ധാരാളം പേരാണ് കമന്റുകളും ലൈക്കളും നൽകിക്കൊണ്ടിരിക്കുന്നത്. ഒപ്പം തന്നെ ഈ സിനിമ ആരാധകർക്കായി പുറത്തിറങ്ങുന്നത് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier)

Leave a Reply

Your email address will not be published. Required fields are marked *