മല്ലിക സുകുമാരന് പിറന്നാൾ ആശംസകൾ നൽകി മക്കളും മരുമക്കളും!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

മല്ലിക സുകുമാരനെ അറിയാത്തവരായി മലയാളികൾക്കിടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും മലയാളികൾക്കു മുമ്പിൽ എത്തിയ നടിയാണ് മല്ലിക സുകുമാരൻ. സഹനടിയായും നായികയായും തനിക്ക് കിട്ടുന്ന ഏതൊരു വേഷങ്ങളും വളരെ മികച്ച രീതിയിൽ ആക്കാൻ മല്ലിക ശ്രമിക്കാറുണ്ട്. അഭിനയ ജീവിതത്തിൽ മല്ലികക്കൊപ്പം മല്ലികയുടെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും എത്തിയതോടുകൂടി ഈ താര കുടുംബം ആരാധകരുടെ പ്രിയപ്പെട്ടതാവുകയായിരുന്നു.

മല്ലികയും മക്കളും മരുമക്കളും പേരക്കുട്ടികളെല്ലാം തന്നെ മലയാളികളുടെ പ്രിയങ്കരർ ആണെന്ന് പറയാം. അതുകൊണ്ടു തന്നെ ഇവരുടെ ഏതൊരു വിശേഷങ്ങളും ആരാധകരുടെ ശ്രദ്ധ ആകർഷിക്കാറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നതാണ് മല്ലിക സുകുമാരന്റെ പിറന്നാൾ ചിത്രങ്ങൾ. ഇന്നലെ ആയിരുന്നു മല്ലികയുടെ പിറന്നാൾ ആഘോഷിച്ചത്.

അമ്മയുടെ പിറന്നാൾക്ക് മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും ആശംസകൾ അറിയിച്ചുകൊണ്ട് പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ ഏറ്റെടുത്തത്. മക്കൾ മാത്രമല്ല ഇവരുടെ ഭാര്യമാരായ പൂർണിമയും, സുപ്രിയയും പ്രിയപ്പെട്ട അമ്മയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആശംസകൾ അറിയിച്ചിരുന്നു. ഹാപ്പി ബർത്ത് ഡേ അമ്മ എന്ന ക്യാപ്ഷനുമായാണ് ഏവരും ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

ഈ താര കുടുംബം ഒന്നടങ്കം പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ചതോടെ മല്ലികക്ക് പിറന്നാൾ ആശംസകളുടെ ഘോഷയാത്രയായിരുന്നു എന്ന് പറയാം. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് താഴെ കമന്റുകളും ലൈക്കുകളും ഒപ്പം തന്നെ പിറന്നാൾ ആശംസകളുമായി കടന്നുവരുന്നത്. മലയാളി പ്രേക്ഷകർ ഏവർക്കും ഒത്തിരി ഇഷ്ടപ്പെട്ട ഈ താര കുടുംബത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും അറിയാൻ വളരെ ഉത്സാഹമാണ്. ഒപ്പം തന്നെ ഈ താരകുടുംബം ഒന്നിച്ച് എത്തുന്ന അമൂല്യ നിമിഷങ്ങൾ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *