27 വർഷങ്ങൾക്ക്ശേഷം പപ്പയുടെയും മകന്റെയും സംഗമം!! സുധിയുടെയും മമ്മുക്കയുടെയും ചിത്രങ്ങൾ വൈറലാക്കി ആരാധകർ.

നമ്പർവൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന സിനിമയിലൂടെ മമ്മുക്കയുടെ മകനായി എത്തിയ സുധിയെ ആരാധകർ ഇന്നും വളരെ സ്നേഹത്തോടെയാണ് ഓർക്കുന്നത്. ബാലതാരമായി വന്ന് മലയാളികളുടെ മനസ്സിൽ മനസ്സിൽ ഇടം നേടിയ ഒരാളാണ് ശരത്. നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന സിനിമയിൽ സുധി എന്ന ബാലതാരത്തെ വളരെ മനോഹരമായി ചെയ്താണ് ശരത് മലയാളികൾക്ക് മുമ്പിൽ എത്തുന്നത്.

മമ്മൂട്ടി പ്രിയ രാമൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഈ സിനിമ ഇന്നും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണെന്ന് പറയാം. അമാത്രം ഈ കഥയും ഓരോ കഥാപാത്രങ്ങളും മലയാളി മനസ്സിൽ ആഴ്ന്നിറങ്ങിയതാണ്. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നതാണ് സുധി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരത് പ്രകാശിന്റെ ചിത്രങ്ങൾ. 27 വർഷങ്ങൾക്കിപ്പുറം തന്റെ പപ്പയായി അഭിനയിച്ച മമ്മൂക്കയെ കണ്ട സന്തോഷത്തിലാണ് ശരത്.

ഈ അപ്പന്റെയും മകന്റെയും ചിത്രങ്ങൾ പുറത്തു വന്നതോടെ ആരാധകരെ സോഷ്യൽ മീഡിയയിൽ വൈറലാക്കി മാറ്റുകയായിരുന്നു എന്ന് പറയാം. അത്രമാത്രം മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചതായിരുന്നു മമ്മൂക്കയും മകനായ അഭിനയിച്ച ശരത്തിനെയും. ഈ സിനിമ ഇറങ്ങി കാൽ നൂറ്റാണ്ട് കഴിയുമ്പോഴും ഈ സിനിമയിൽ ബാലതാരമായി വന്ന ശരത്തിന്റെ വിശേഷങ്ങൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുത്തത്. അദ്ദേഹത്തോടൊപ്പം ഒരു ചിത്രം ക്ലിക്ക് ചെയ്തതിൽ അതിയായ സന്തോഷമുണ്ട്.

മമ്മുക്ക എന്റെ തോളിൽ പിടിച്ച് പ്രിവിലേജ് എന്ന് പറഞ്ഞപ്പോൾ എനിക്ക് വികാരം പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല. ഒരുപാട് നന്ദി മമ്മൂക്കയുടെ സമയത്തിനും ഈ മധുരമായി നിമിഷങ്ങൾക്കും എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രങ്ങൾ ശരത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്. ഇവരുടെ ഈ ക്യൂട്ട് ചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് ലൈക്കുകളും കമന്റുകളും ആയി രംഗത്തെത്തുന്നത്. സുധി പപ്പയ്ക്ക് ഒപ്പം വളർന്നെങ്കിലും പപ്പയ്ക്ക് ഇപ്പോഴും ഒരു മാറ്റമില്ലെന്നാണ് കമന്റുകളിലൂടെ ആരാധകർ പങ്കുവെക്കുന്നത്. ഒപ്പം തന്നെ ഈ പപ്പയേയും മകനെയും വീണ്ടും കണ്ട ആഹ്ലാദാണ് മലയാളി പ്രക്ഷകർ.

 

View this post on Instagram

 

A post shared by Sarat Prakash (@saratprakash)

Leave a Reply

Your email address will not be published. Required fields are marked *