ദീപ്ത കീർത്തിയുടെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി ഗിന്നസ് പക്രു!! ചിത്രങ്ങൾ വൈറലാക്കി ആരാധകർ.

പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത മലയാളി പ്രേക്ഷകരുടെ പ്രിയ നടനാണ് ഗിന്നസ് പക്രു. ഒരുപാട് സിനിമകളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ പ്രിയ നടനായി മാറുകയായിരുന്നു പക്രു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പക്രു സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയത്. തനിക്ക് ലഭിക്കുന്ന ഏതൊരു കഥാപാത്രത്തെയും വളരെ മികച്ച രീതിയിൽ ആക്കാൻ താരം പരിശ്രമിക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ പക്രുവിന്റെ ഏതൊരു വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ പ്രചാരം ലഭിക്കാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നതാണ് മകൾ ദീപ്ത കീർത്തിയുടെ പിറന്നാൾ ആഘോഷം. പക്രുവും മകളും ഒന്നിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്. ഹാപ്പി ബർത്ത് ഡേ മൈ പപ്പി എന്നാണ് ചിത്രത്തിനൊപ്പം പക്രു പങ്കുവെക്കുന്നത്.

ഏറെ സന്തോഷത്തോടെ മകൾക്കൊപ്പം ഇരുന്ന് കേക്ക് മുറിക്കുകയും മധുരം നൽക്കുകയും ചെയ്യുന്നുണ്ട്. പക്രുവിന്റെയും മകളുടെയും ഈ നിമിഷങ്ങൾ പുറത്തുവന്നതോടെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റുകയായിരുന്നു. പക്രുവിന്റെ ചിത്രങ്ങളിലും വീഡിയോകളിലും എല്ലാം ദീപ്ത കീർത്തിയും എത്താറുള്ളത് കൊണ്ട് മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് ഈ താരപുത്രി. അതുകൊണ്ടുതന്നെ നിരവധി പേരാണ് പക്രുവിന്റെ പപ്പി മോൾക്ക് പിറന്നാൾ ആശംസകളുമായി രംഗത്തെത്തുന്നത്.

മകളെ കുറിച്ച് പറയുബോഴെല്ലാം ഒരുപാട് സന്തോഷത്തോടെ ആണ് പറയാറുള്ളത്. മകൾക്ക് ഡാൻസും സിനിമയും എല്ലാം ഇഷ്ടമാണെന്നും ചിത്രകലയിലും അവൾക്ക് താൽപര്യമുണ്ടെന്നും മുൻപ് പറഞ്ഞിരുന്നു. മകളുടെ ഏതൊരു ഇഷ്ടത്തെയും പ്രോത്സാഹിപ്പിച്ച് കൂടെ ഉണ്ടാകുമെന്നും നടൻ പറഞ്ഞിട്ടുണ്ട്. കൂടാതെ ഇവരുടെ ഈ ചിത്രങ്ങൾക്ക് നിരവധി പേരാണ് ലൈക്കുകളും കമന്റുകളും നൽകുന്നത്. പിറന്നാൾ ആഘോഷത്തിൽ പക്രുവിന്റെ ഭാര്യ എവിടെയെന്നും ആരാധകർ ചോദിക്കുന്നുണ്ട്. പക്രുവിന്റെയും ഈ കുടുംബത്തിന്റെയും കൂടുതൽ വിശേഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *