സുഹൃത്ത് സംഗമത്തിന്റെ കിടിലൻ ചിത്രങ്ങളുമായി നടൻ ടിനി ടോം!! ചിത്രങ്ങൾ കണ്ട് പൊട്ടിച്ചിരിച്ച് ആരാധകർ.

പരിചയപെടുത്തലുകൾ ആവശ്യമില്ലാത്ത ഏവർക്കും സുപരിചിതനായ നടനാണ് ബാല. കുറച്ച് കാലങ്ങൾക്ക് മുൻപ് ഒരു ഒരു റിയാലിറ്റി ഷോക്ക് ഇടയിൽ വെച്ചുള്ള ടിനി ടോമിന്റെ വാക്കുകളിലൂടെ ബാല പ്രേക്ഷകശ്രദ്ധ കൂടുതൽ ആകർഷിച്ചിരുന്നു. അന്ന് തൊട്ട് ബാലയുടെ ട്രോളുകളെല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയായിരുന്നു. തുടർന്ന് താരത്തിന്റെ ഏതൊരു വാർത്തയും ആരാധകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഓളം സൃഷ്ടിക്കുന്നതാണ് ബാലയുടെ പുതിയ ചിത്രങ്ങൾ.

നടൻ ബാലയും ടിനി ടോമും, ഉണ്ണി മുകുന്ദനും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്. ഒരുമിച്ച് ഒരു യാത്ര. എക്കാലവും സുഹൃത്തുക്കൾ. ഞങ്ങൾ ഒരു ലെമൺ കുടിച്ചു. എന്ന് പറഞ്ഞാണ് ടിനി ടോം ഫേസ്ബുക്കിൽ തങ്ങൾ പോസ്റ്റ് ചെയ്തത്. ഇതേ ചിത്രം തന്നെ ബ്രൗൺ ബെൽറ്റ്‌ എന്ന അടിക്കുറുപ്പുമായി ഉണ്ണി മുകുന്ദനും പോസ്റ്റ് ചെയ്തിരിക്കുന്നു. ഇവരുടെ ചിത്രങ്ങളെല്ലാം കണ്ടപ്പോൾ ആരാധകർ ഒരുപാട് ആവേശത്തിലാവുകയായിരുന്നു എന്ന് പറയാം.

ബാലാ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഹിറ്റ് ലിസ്റ്റ് എന്ന സിനിമയിലേക്ക് അഭിനയിക്കാൻ ടിനി ടോമിനെ ക്ഷണിച്ച കാര്യങ്ങളും അപ്പോഴുണ്ടായ രസകരമായ അനുഭവങ്ങളുമാണ് ടിനി ടോം ഒരു റിയാലിറ്റി ഷോയിലൂടെ ആരാധകർക്കായി പങ്കുവെച്ചത്. അന്നു മുതൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നതായിരുന്നു ബാലയുടെ ഈ വാക്കുകൾ. നാൻ, ഉണ്ണിമുകുന്ദൻ, പൃഥ്വിരാജ്, അനൂപ് മേനോൻ എന്നിങ്ങനെ പോകുന്നു ഡയലോഗ് ആയിരുന്നു ടിനി ടോം പറഞ്ഞത്. ടിനി ടോമിന്റെ തമാശ രൂപേണയുള്ള അവതരണം കൂടിയായപ്പോൾ ആരാധകർ ഒന്നടങ്കം ആസ്വദിക്കുകയും ഏറ്റെടുക്കുകയും ചെയ്യുകയായിരുന്നു.

അതുകൊണ്ടു തന്നെ ഇവർ മൂന്നുപേരും ഒന്നിച്ചെത്തിയ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നപ്പോൾ ആരാധകർ സെക്കന്റുകൾക്കുള്ളിൽ വൈറലാക്കി മാറ്റുകയായിരുന്നു. മാത്രമല്ല ഇവരുടെ ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് രസകരമായ കമന്റ്കളുമായി രംഗത്തെത്തുന്നത്. ചിത്രത്തിൽ എവിടെ പൃഥ്വിരാജും, അനുപമേനോൻ എന്നും, ആരാധകർ ചോദിക്കുന്നുണ്ട്. ഒപ്പം തന്നെ നിരവധി പേരാണ് ഈ മൂവർ സംഘത്തിന്റെ ചിത്രങ്ങൾക്ക് ലൈക്കുകൾ നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *