മകൾക്കൊപ്പമുള്ള അടിപൊളി ചിത്രങ്ങളുമായി നിത്യ ദാസ്.!! ചിത്രങ്ങൾ വൈറലാക്കി ആരാധകർ.

ഈ പറക്കും തളിക എന്ന സിനിമയിലൂടെ മലയാളികൾക്ക് മുന്നിൽ എത്തിയ താരമാണ് നിത്യാദാസ്. വളരെ ചുരുക്കം സിനിമകളിൽ അഭിനയിച്ചിട്ടുള്ളൂ എങ്കിലും നിത്യ ദാസിനെ ഇരുകൈയും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഒരു താരത്തിന്റെ ഏതൊരു വിശേഷവും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ പ്രചാരം ലഭിക്കാറുണ്ട്. സഹനടിയായും നായകയായും തനിക്ക് ലഭിക്കുന്ന ഏതൊരു കഥാപാത്രങ്ങളെയും വളരെ മികച്ച രീതിയിൽ തന്നെ ആരാധകരിലേക്ക് എത്തിക്കാൻ നിത്യാദാസിന് നിഷ്പ്രയാസം സാധിക്കാറുണ്ട്.

അത്തരത്തിൽ നിരവധി ആരാധകരെ ആണ് താരം സ്വന്തമാക്കിയത്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം നടക്കുന്നത്. വിവാഹത്തിനുശേഷം അഭിനയ ജീവിതത്തിൽ നിന്നും അകന്നുനിന്ന് നിത്യ കുറച്ച് കാലങ്ങൾക്കു മുൻപാണ് സമൂഹ മാധ്യമങ്ങളിലും പൊതുവേദികളിലും എല്ലാം തന്നെ സജീവമാകുന്നത്. നിത്യ ഏവർക്കും സുപരിചിത ആയിരിക്കുന്നത് പോലെ തന്നെ താരത്തിന്റെ മകളായ നയനയും മലയാളികളുടെ ശ്രദ്ധ ആകർഷിച്ചു എന്ന് പറയാം.

നിത്യയുടെ ചിത്രങ്ങളിലൂടെയും റീൽസ് വീഡിയോകളിലൂടെയും എപ്പോഴും എത്തുന്ന നയനയെയും മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ ഇതാ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നതാണ് ഈ അമ്മയുടെ മകളുടെയും ക്യൂട്ട് ചിത്രങ്ങൾ. ഇരുവരും ഒരു പോലത്തെയുള്ള പാവാടയും ബനിയനും ധരിച്ച് വളരെ ക്യൂട്ട് ആയുള്ള ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ കൂടി പങ്കുവെക്കുന്നത്. ചിത്രങ്ങൾ പുറത്തുവന്ന ഉടനെ തന്നെ ആരാധകർ ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു എന്ന് പറയാം. അമ്മയും മകളും എത്തുന്ന ഏതൊരു നിമിഷവും ആരാധകർക്കിടയിൽ ഓളം സൃഷ്ടിക്കാറുണ്ട്.

അത്തരത്തിൽ ഇത്തവണയും ഒന്നിച്ച് എത്തുന്ന ഈ ചിത്രങ്ങൾ ഏറ്റെടുക്കുകയായിരുന്നു മലയാളികൾ. ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. അമ്മയെയും മകളെയും കാണാൻ ചേച്ചിയെയും അനുജത്തിയും പോലെയുണ്ടെന്നും, ശരിക്കും സന്തൂർ മമ്മി ആണെന്നും, ഇരുവരും വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നും കമന്റുകളിലൂടെ ആരാധകർ പറയുന്നു. ഒരുപാട് കാലങ്ങൾക്ക് ശേഷം പള്ളി മണി എന്ന സിനിമയിലൂടെ നിത്യ വീണ്ടും പ്രേക്ഷകർക്കും മുമ്പിൽ എത്തുകയാണ്. ഈ സിനിമയിലൂടെയുള്ള നിത്യയുടെ അതിഗംഭീര പ്രകടനം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Nithya Das (@nityadas_)

Leave a Reply

Your email address will not be published. Required fields are marked *