ആരാധകരെ കൊണ്ട് അടിപൊളി ഫിറ്റ്നസ് വീഡിയോയുമായി പ്രിയ നടൻ ജയറാം.!!

പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ നടനാണ് ജയറാം. അനവധി സിനിമകളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു. മലയാളികളുടെ പ്രിയങ്കരനായതു കൊണ്ട് തന്നെ നടൻ ജയറാമിന്റെ ഏതൊരു വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനും വളരെ ആകാംക്ഷയോടെയാണ് മലയാളികൾ കാത്തിരിക്കാറുള്ളത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഈ നടൻ ഏതൊരു വിശേഷവും ആരാധകരുമായി പങ്കെടുക്കുന്നതിൽ സമയം കണ്ടെത്താറുണ്ട്.

അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതാണ് നടൻ ജയറാമിന്റെ പുതിയ ഫിറ്റ്നസ് വീഡിയോ. പല നടന്മാരും തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായും വർക്ക് ഔട്ട് വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാറുണ്ട്. അക്കൂട്ടത്തിലേക്ക് ഇപ്പോൾ ജയറാം കൂടി കടന്നുവരുകയാണ്. യുവ താരങ്ങളെ പോലും അമ്പരപ്പിക്കുന്ന രീതിയിൽ വളരെ ചുറുചുറുക്കൊടെ ആണ് വർക്ക് ഔട്ട് ചെയ്യുന്നത്.

ജയറാമിന്റെ ഈ വീഡിയോ പുറത്തുവന്നതോടുകൂടി നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. ജയറാമിന്റെ ഈ വർക്ക് ഔട്ട് വീഡിയോ കണ്ടിട്ട് അടിപൊളി ആയിട്ടുണ്ടെന്നും, ഇങ്ങനെ പോയാൽ കാളിദാസിന് വെല്ലുവിളി ആണെന്നും കമന്റുകളിലൂടെ ആരാധകർ അറിയിക്കുന്നുണ്ട്. നിരവധി പേരാണ് ജയറാമിന്റെ ഈ ഫിറ്റ്നസ് വീഡിയോക്ക് ലൈക്കുകളുമായി കടന്നുവരുന്നത്. ഈ അടുത്താണ് ജയറാമിന്റെ പൊന്നിയൻ സെൽവൻ എന്ന സിനിമ പുറത്തിറങ്ങുന്നത്.

വളരെ മികച്ച രീതിയിൽ ഈ സിനിമയിലെ നമ്പി എന്ന കഥാപാത്രത്തെ ആരാധകരിലേക്ക് എത്തിക്കാൻ ജയറാമിന് സാധിച്ചു. ഈ സിനിമയ്ക്കും ഒപ്പം തന്നെ ഇതിലെ ജയറാമിന്റെ അഭിനയത്തിനും വളരെ മികച്ച പ്രതികരണങ്ങളാണ് ആരാധകർ നൽകിക്കൊണ്ടിരിക്കുന്നത്. ഇനിയും ഈ നടന്റെ ഗംഭീര പ്രകടനങ്ങൾ ഉണ്ടാകുവാനും ഒപ്പം തന്നെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നും ആരാധകർ പറയുന്നുണ്ട്.

 

View this post on Instagram

 

A post shared by Jayaram (@actorjayaram_official)

Leave a Reply

Your email address will not be published. Required fields are marked *