വീട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷമാക്കി കീർത്തന.!! മകളുടെ ചിത്രങ്ങൾ പങ്കുവെച്ച് ആശ ശരത്.

ആശ ശരത് എന്ന നടിയെ അറിയാത്തവരായ് മലയാളികൾക്കിടയിൽ ആരും തന്നെ ഉണ്ടാവില്ല. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെ മലയാളികൾ ഇരു കൈയും സ്വീകരിക്കുകയായിരുന്നു ആശാ ശരത്തിനെ എന്ന് പറയാം. മിനിസ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചുവടുവെപ്പ് നടത്തുന്നത്. തുടർന്ന് മലയാളികളുടെ പ്രിയങ്കരനായി മാറാനും താരത്തിന് നിഷ്പ്രയാസം സാധിച്ചു.

അഭിനയത്തിലൂടെ മാത്രമല്ല ഡാൻസിലൂടെയും മലയാളികളെ വിസ്മയിപ്പിക്കാനും ആരാധകരെ സ്വന്തമാക്കാനും കഴിഞ്ഞു. ധാരാളം പേരാണ് ആശ ശരത്തിന്റെ വിശേഷങ്ങൾ അറിയാൻ ഏറെ ആകാംഷയോടെ കാത്തിരിക്കാറുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു ആശ ശരത്തിന്റെ രണ്ടാമത്തെ മകളായ കീർത്തന ശരത്തിന്റെ പിറന്നാൾ നടത്തിയത്. ഈ ആഘോഷങ്ങളുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഇടം പിടിക്കുന്നത്. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലാത്ത ഒരാളാണ് കീർത്തന.

അതുകൊണ്ടുതന്നെ മകളുടെ ഈ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നപ്പോൾ സെക്കൻഡുകൾക്കുള്ളിൽ ആണ് ആരാധകർ ഏറ്റെടുത്തത്. മകളുടെ പിറന്നാൾക്ക് കേക്ക് മുറിക്കുകയും അന്നേദിവസം കുടുംബത്തോടൊപ്പം ഏറെ സന്തോഷത്തോടെ ഒരുപാട് സമയം ചെലവഴിക്കുകയും ചെയ്യുന്നുണ്ട്. ആശാ ശരത്തിന്റെയും മക്കളുടെയും ചിത്രങ്ങളെല്ലാം കണ്ടതോടെ ആരാധകർ ഒരുപാട് സന്തോഷത്തിൽ ആവുകയായിരുന്നു. നിരവധി പേരാണ് ആശയുടെ മകളായ കീർത്തനയ്ക്ക് പിറന്നാൾ ആശംസകളുമായി രംഗത്തെത്തുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പായിരുന്നു ആശയുടെ മൂത്തമകളായ ഉത്തരയുടെ വിവാഹ നിശ്ചയം ഏറെ ആഘോഷമാക്കി നടത്തിയത്. നിരവധി താരങ്ങൾ പങ്കെടുത്ത ഈ വിവാഹം നിശ്ചയം ആരാധകരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. വിവാഹം നിശ്ചയത്തിൽ കീർത്തനയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയെന്ന് പറയാം. അതിന് പിന്നാലെയാണ് ഇപ്പോൾ കീർത്തനയുടെ പിറന്നാൾ ആഘോഷം. ഒട്ടനേകം പേരാണ് ഇവരുടെ ഈ വീഡിയോക്ക് ലൈക്കുകൾ നൽകി എത്തുന്നത്.

 

View this post on Instagram

 

A post shared by Asha Sharath (@asha_sharath_official)

Leave a Reply

Your email address will not be published. Required fields are marked *