കാത്തിരിപ്പിന് ഒടുവിൽ കുഞ്ഞ് ജനിച്ച സന്തോഷ വാർത്തയുമായി ആലിയയും രൺബീറും.!!

ബോളിവുഡ് താര ദമ്പതികളായ രൺബീർ കപൂറിനെയും ആലിയ ഭട്ടിനെയും അറിയാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. വളരെ മികച്ച കഥാപാത്രങ്ങൾ ചെയ്ത് ആരാധകരെ സൃഷ്ടിച്ച താരങ്ങളാണ് ഇരുവരും എന്ന് പറയാം. അതുകൊണ്ടുതന്നെ ഇവരുടെ ഏതൊരു വാർത്തയും പ്രേക്ഷകർക്കിടയിൽ വളരെ വേഗത്തിൽ തന്നെ എത്തിപ്പെടാറുണ്ട്. ഇപ്പോൾ ഇതാ ആലിയ പങ്കുവെക്കുന്ന പുതിയ സന്തോഷ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്.

ഇന്നലെ ആയിരുന്നു ആലിയ ഭട്ടിന് ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു എന്ന വാർത്ത ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെച്ചിരുന്നത്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച വാർത്തകളിൽ ഒന്ന്. ഞങ്ങളുടെ കുഞ്ഞ് ഇവിടെയുണ്ട്. ഒരു മാന്ത്രിക പെൺകുട്ടിയാണ് അവൾ. സ്നേഹവും അഭിനിവേശവും ഉള്ള മാതാപിതാക്കൾ ആയി ഞങ്ങൾ ഔദ്യോഗികമായി അറിയിക്കുന്നു. എന്നിങ്ങനെയുള്ള ചിത്രത്തോടെയാണ് ആലിയ തന്റെ സന്തോഷം ആരാധകരെ അറിയിക്കുന്നത്.

ഈ വർഷം ഏപ്രിൽ ആയിരുന്നു ആലിയയുടെയും റൺബീറിന്റെയും വിവാഹം നടക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചതായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് വളരെ പെട്ടെന്ന് തന്നെ ഇരുവർക്കും ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നു എന്ന സന്തോഷ വാർത്തയും ആയാണ് വീണ്ടും ഈ ദമ്പതികൾ എത്തുന്നത്. ആരാധകർ എല്ലാവരും ഒന്നടങ്കം ഞെട്ടലോടും ഒപ്പം തന്നെ സന്തോഷത്തോടും ആണ് ഈ വാർത്തകൾ എല്ലാം സ്വീകരിച്ചത്.

ആലിയ ഒരു പെൺകുഞ്ഞിന് ജന്മം നൽകി എന്നറിഞ്ഞതോടെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തുന്നത്. കരീന കപൂർ, ദീപിക പദ്കോൺ, സോനം കപൂർ എന്നിവരും ഒപ്പം തന്നെ നിരവധി ആരാധകരും രംഗത്ത് എത്തിയിരുന്നു. ബോളിവുഡ് താരങ്ങൾ മാത്രമല്ല ഒപ്പം തന്നെ ദുൽഖർ സൽമാൻ, പേർളി മാണി എന്നിവരും ആശംസകൾ അറിയിച്ചിരുന്നു. ആലിയയും രൺബീറും തങ്ങളുടെ കുഞ്ഞിന്റെ ചിത്രങ്ങൾ ഇതുവരെയായും ആരാധകർക്കായി പങ്കു വെച്ചിട്ടില്ല. ഏറെ ആകാംഷയോടും ഉത്സാഹത്തോടും ആണ് ഇരുവരുടെയും കുഞ്ഞിനെ കാണാൻ പ്രേക്ഷകർ കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

Leave a Reply

Your email address will not be published. Required fields are marked *