പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ താര ജോടികൾ ആണ് ദുൽഖർ സൽമാൻ അമാൽ എന്നിവർ. മമ്മൂട്ടിയുടെ മകൻ എന്നതിലുപരി വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ സ്ഥാനം കണ്ടെത്തിയ ഒരാളാണ് ദുൽഖർ എന്നു പറയാം. മലയാളികൾക്കിടയിൽ മാത്രമല്ല സൗത്ത് ഇന്ത്യയിൽ തന്നെ ഒട്ടനേകം ആരാധകരെ സ്വന്തമാക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ് താരം. മലയാളികളുടെ പ്രിയ നടനിൽ ഒരാളായതുകൊണ്ട് തന്നെ താരത്തിന്റെ ഏതൊരു വിശേഷവും ആരാധകർക്കിടയിൽ വളരെ പ്രചാരം ലഭിക്കാറുണ്ട്.
അത്തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ് ദുൽഖറിന്റെ ഭാര്യയായ അമാലിന്റെ ചിത്രങ്ങൾ. സിനിമാ മേഖലയിൽ എത്തുന്നതിന് മുൻപ് തന്നെ ദുൽക്കറിന്റെ വിവാഹം അമാലുമായി നടന്നിരുന്നു. മലയാളികൾ ഒരുപാട് ആഘോഷമാക്കിയിരുന്ന ഒന്നായിരുന്നു ഇരുവരുടെയും വിവാഹം. താരത്തിന്റെ ഭാര്യ ആയതുകൊണ്ട് തന്നെ അമാലും മലയാളികളുടെ പ്രിയങ്കരിയാണ്.
ഒരു വിവാഹത്തിന് ഇടയിൽ വച്ചുള്ള അമാലിന്റെ വളരെ മനോഹരമായ ദൃശ്യങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ദുൽഖറിന്റെ ബന്ധുവിന്റെ കല്യാണത്തിന് അമാൽ എത്തിയിട്ടുള്ള ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആക്കി മാറ്റുകയായിരുന്നു ആരാധകർ. കരിനീല ചുരിദാറിൽ വളരെ സുന്ദരിയായാണ് അമാൽ എത്തുന്നത്. അമാൽ എത്തിയത് തൊട്ട് കല്യാണ പെണ്ണിനേക്കാൾ കൂടുതൽ ശ്രദ്ധ അമലാണ് ആകർഷിച്ചത് എന്ന് പറയാം.
അത്രമാത്രം സിമ്പിൾ ആയും എന്നാൽ ആരും നോക്കി പോകുന്ന രീതിയിലാണ് എത്തിയത്. അനിയത്തിയുടെ കല്യാണത്തിന് ദുൽഖറും ഭാര്യയും എത്തിയപ്പോൾ തന്നെ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കുകയായിരുന്നു. വളരെ ചുരുക്കം മാത്രം അമാലിനെ കാണാറുള്ളത് കൊണ്ട് തന്നെ ഇരുവരും ഒന്നിച്ച് എത്തുന്ന ഏതു നിമിഷവും ഏറെ സന്തോഷത്തോടെയാണ് ആരാധകർ നോക്കി കാണുന്നത്. അമാലിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്. ഒപ്പം തന്നെ ഇരുവരുടെയും മകളെയും ആരാധകർ ചോദിക്കുന്നുണ്ട്.