പിറന്നാൾ ദിനം ഗംഭീരമായി ആഘോഷിച്ച് കമൽഹാസൻ.!! ആശംസകൾ അറിയിച്ച് ആരാധകർ.

സകലാകല വല്ലഭനായ കമൽഹാസനെ അറിയാത്തവരായി മലയാളി പ്രേക്ഷകർക്കിടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. വളരെ വ്യത്യസ്ത നിറഞ്ഞ കഥാപാത്രങ്ങൾ ചെയ്തു ആരാധകരെ സ്വന്തമാക്കിയ ഒരു നടനാണ് കമൽഹാസൻ. തമിഴ്, ഹിന്ദി, മലയാളം, കന്നട, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിലാണ് ഈ നടൻ അഭിനയിച്ചിരിക്കുന്നത്. 60 കളിൽ ആരംഭിച്ച അഭിനയ ജീവിതം ഇന്നും വളരെ സജീവമായി തന്നെ കൊണ്ടുപോകുന്ന ഒരാളാണെന്ന് പറയാം.

അതുകൊണ്ടുതന്നെ ഈ നടന്റെ ഏതൊരു വിശേഷവും വാർത്തയും വളരെ വേഗത്തിൽ തന്നെ ആരാധകർക്കിടയിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതാണ് കമൽ ഹാസന്റെ പിറന്നാൾ ആഘോഷം. നവംബർ 7 ന് ആയിരുന്നു താരത്തിന്റെ 68 മത്തെ പിറന്നാൾ ആഘോഷിക്കുന്നത്. ഇതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത് എന്ന് പറയാം.

കുറച്ചധികം വർഷങ്ങളായി കമൽഹാസന്റെ ഡിസൈൻ കോസ്റ്റ്യൂമർ ആയ അമൃത റാം ആണ് ഈ അതുല്യ പ്രതിഭയ്ക്ക് ഒപ്പമുള്ള പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ കൂടി പങ്കുവയ്ക്കുന്നത്. ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ബോസ്സ് കമൽഹാസൻ സാറിന്റെ പിറന്നാൾ ആഘോഷങ്ങൾ ആരംഭിച്ചു. അവൻ അവന്റെ മായയിലേക്ക് പ്രവേശിച്ചപ്പോൾ ഞങ്ങൾ അവനെ അത്ഭുതപ്പെടുത്തി. ഹാപ്പി ബർത്ത് ഡേ കമൽ ഹസൻ സാർ എന്ന് പറഞ്ഞാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ അമൃത റാം പങ്കുവെച്ചത്.

വളരെ ചുരുക്കം പേർ മാത്രം പങ്കെടുത്ത ഈ ആഘോഷവേളയുടെ ചിത്രങ്ങൾ എല്ലാം പുറത്തുവന്നതോടെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റുകയായിരുന്നു. ഒപ്പം തന്നെ ചിത്രങ്ങൾക്ക് താഴെ നിരവധി കമന്റുകളും ആരാധകർ നൽകി എത്തിയിരുന്നു. കമൽ ഹാസന്റെ പിറന്നാൾ ആണെന്ന് അറിഞ്ഞതോടുകൂടി നിരവധി താരങ്ങളും ഒട്ടനേകം ആരാധകരുമാണ് ആശംസകളുമായി രംഗത്തെത്തിയത്.

 

View this post on Instagram

 

A post shared by Amritharam (@amritha.ram)

Leave a Reply

Your email address will not be published. Required fields are marked *