വീണ്ടും പ്രിയതമന് ഒപ്പമുള്ള പഴയകാല ചിത്രങ്ങളുമായി സുപ്രിയ പൃഥ്വിരാജ്!!

പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ താര ജോഡികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. പൃഥ്വിരാജ് അഭിനയത്തിൽ വളരെ സജീവമായി മുന്നോട്ടു പോകുകയാണ്. സുപ്രിയയും ഒട്ടും മോശമല്ല. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ പാർട്ണറായി പൃഥ്വിരാജിനൊപ്പം തന്നെ സിനിമാ മേഖലയിൽ സ്ഥാനം ഉറപ്പിച്ചു എന്ന് പറയാം. ഇരുവരും മലയാളികളുടെ പ്രിയങ്കരരായതു കൊണ്ട് തന്നെ ഇവരുടെ ഏതൊരു വാർത്തയും വിശേഷങ്ങളും സെക്കൻഡുകൾക്കുള്ളിൽ ആരാധകർക്കിടയിൽ ഇടം പിടിക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് സുപ്രിയ. ആരാധകരുമായി ഏതൊരു വിശേഷങ്ങളും പങ്കുവെക്കുന്നതിൽ സുപ്രിയ ഒരു മടിയും കാണിക്കാറില്ല. അത്തരത്തിൽ സുപ്രിയ കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവെക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. പൃഥ്വിരാജിനൊപ്പം ഉള്ള പഴയകാല ചിത്രങ്ങളാണ് ഇത്തവണ സുപ്രിയ ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്നത്.

ഇരുവരുടെയും പഴയകാല ചിത്രമാണെങ്കിലും ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തതും ഒപ്പം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റിയതും. 2008 ലെ തിരുവനന്തപുരത്തെ ഗ്രഹപ്രവേശനത്തിലേക്കുള്ള തിരിച്ചുവരവ് പറഞ്ഞാണ് സുപ്രിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പഴയകാല ചിത്രങ്ങളോട് ഇത്രയ്ക്ക് അധികം ഇഷ്ടം കാണിക്കുന്ന വേറെ ഒരു താരം ഇല്ല എന്ന് പറയാം. ഇതിനുമുമ്പും പൃഥ്വിരാജും സുപ്രിയയും തമ്മിലുള്ള പഴയകാല ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

ചിത്രങ്ങളെല്ലാം പുറത്തു വന്നപ്പോൾ ആരാധകർ ആദ്യം ചോദിച്ചത് പൃഥ്വിരാജ് ചോക്ലേറ്റ് സിനിമ അഭിനയിക്കുന്ന സമയമല്ലേ എന്നാണ്. താരത്തിന്റെ ഒരുപാട് വർഷങ്ങൾക്കു മുൻപുള്ള ചിത്രം ആയതുകൊണ്ട് തന്നെ ആരാധകർ ഏറെ ആവേശത്തിൽ ആവുകയായിരുന്നു എന്ന് പറയാം. നിരവധി പേരാണ് പൃഥ്വിയുടെയും സുപ്രിയയുടെയും ഈ പഴയ ചിത്രങ്ങൾക്ക് കമന്റുകളും ലൈക്കുകളുമായ് കടന്നുവരുന്നത്. കൂടാതെ ഇനിയും ഈ ദമ്പതികളുടെ വിശേഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *