ഏതൊരു വ്യക്തിക്കും അവർ ഇഷ്ടപ്പെടുന്ന താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ കാണാൻ വളരെ ഇഷ്ടമാണ്. ഒത്തിരി ആകാംക്ഷയോടും സന്തോഷത്തോടും ആണ് ആരാധകർ തങ്ങളുടെ ഇഷ്ട നടി നടന്മാരുടെ ചിത്രങ്ങൾ നോക്കി കാണുന്നത്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയി മാറുന്നതാണ് സായി പല്ലവിയുടെ ബാല്യകാല ചിത്രങ്ങൾ. ചിത്രത്തിൽ നിന്ന് വളരെ ചുരുക്കം പേർക്കെങ്കിലും താരം ഏതെന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല എന്നു പറയാം.
ധാം ധൂം എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിക്കുന്നത് എങ്കിലും അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന മലയാള സിനിമയിലൂടെ ആണ് ഈ താരത്തെ ആരാധകർ കൂടുതൽ തിരിച്ചറിയാൻ തുടങ്ങുന്നത്. ഈ സിനിമയിലെ മലർ എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. തുടർന്ന് കലി, ഫിദ, അതിരൻ എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിനയിക്കാനും സായി പല്ലവിക്ക് സാധിച്ചു.
വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് സായ് പല്ലവിയെ ആരാധകർ ഇരു കൈയും നീട്ടി സ്വീകരിക്കുന്നത്. നല്ലൊരു നടി എന്നതിനൊപ്പം തന്നെ നല്ലൊരു ഡാൻസർ കൂടിയാണ് സായി പല്ലവി. ഡോക്ടർ ആയ സായി പല്ലവി അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് സിനിമകളിൽ സജീവമായി മാറുകയായിരുന്നു. മലയാള സിനിമയിൽ നിന്ന് പ്രേക്ഷക ശ്രദ്ധ കിട്ടിയ ഈ നടി പിന്നീട് തമിഴിലേക്കും, തെലുങ്കുലേക്കും നിഷ്പ്രയാസം ചുവടുമാറ്റം നടത്തുകയായിരുന്നു.
നിരവധി പേരെയാണ് താരം തന്റെ അഭിനയത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത് എന്ന് പറയാം. ഓരോ സിനിമകൾ കഴിയും തോറും അഭിനയത്തിനെ വേറെ തലത്തിൽ കൊണ്ടെത്തിക്കാൻ ഈ നടിക്ക് സാധിക്കാറുണ്ട്. ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത ഗാർഗി എന്ന സിനിമയാണ് സായി പല്ലവി ഏറ്റവും പുതിയതായി അഭിനയിച്ചിരിക്കുന്ന ചിത്രം. ഇനിയും ഈ നടിയുടെ പുതിയ സിനിമകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.