പ്രിയതമയെ കാണാൻ കാതൽ ലൊക്കേഷനിൽ നടിപ്പിൻ നായകൻ!! ചിത്രങ്ങൾ വൈറലാക്കി ആരാധകർ.

മലയാളി അല്ലെങ്കിലും പോലും ജ്യോതിക സൂര്യ ദമ്പതികളെ അറിയാത്തവരായ് ആരും തന്നെ ഉണ്ടാവുകയില്ല. വളരെ നല്ല കഥാപാത്രങ്ങൾ ചെയ്ത് മലയാളി മനസ്സിൽ ഇടം നേടിയ ഈ താര ദമ്പതികളെ ഇരുകൈയും നീട്ടിയാണ് ഏവരും സ്വീകരിച്ചത്. രാക്കിളിപാട്ട് എന്ന ഒരേ ഒരു മലയാള സിനിമയിലെ അഭിനയിച്ചിട്ടുള്ളൂ എങ്കിലും പ്രേക്ഷക ഹൃദയം കീഴടക്കാൻ ജ്യോതികയ്ക്ക് സാധിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഈ താരങ്ങൾക്ക് നിരവധി ആരാധകരാണ് ഉള്ളത്.

അതുകൊണ്ടുതന്നെ ഇവരുടെ ഏതൊരു വാർത്തയും വളരെ വേഗത്തിൽ ആരാധകർക്കിടയിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ പുറത്തുവരുന്ന ചിത്രങ്ങളാണ് സൂര്യയുടെയും ജ്യോതികയുടെയും. ഈ ദമ്പതികളുടെ മാത്രമല്ല ഇവർക്കൊപ്പം മെഗാസ്റ്റാറായ മമ്മൂക്കയുടെയും ചേർന്നിട്ടുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പായിരുന്നു കാതൽ എന്ന മലയാള സിനിമയിൽ അഭിനയിക്കാൻ ജ്യോതിക കേരളത്തിൽ എത്തുന്നത്.

ഈ ചിത്രങ്ങളെല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ച ഒന്നായിരുന്നു. ഇപ്പോഴിതാ തന്റെ പ്രിയതമയെ കാണാൻ സൂര്യ കാതൽ ദി കോർ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എത്തുയ നിമിഷങ്ങളാണ് ആരാധകർ വൈറലായകി മാറ്റിയത്. സൂര്യ ചിത്രീകരണ സ്ഥലത്ത് എത്തുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ഒപ്പം തന്നെ മമ്മൂക്കയോടൊപ്പം ചിത്രങ്ങൾ എടുക്കുകയും ചെയ്യുന്നുണ്ട്. ഈ മനോഹരമായ ദൃശ്യങ്ങളാണ് ആരാധകർ ഏറ്റെടുത്തത്.

രാക്കിളി പാട്ട് എന്ന സിനിമയ്ക്ക് ശേഷം ജ്യോതിക കാതൽ എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ നായികയാണ് എത്തുന്നത്. ഒരുപാട് വർഷങ്ങൾക്ക് ശേഷം മമ്മുക്കയുടെ നായികയായി ജ്യോതിക വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നതിൻറെ സന്തോഷത്തിലാണ് ആരാധകർ. നിരവധി പേരാണ് മമ്മൂട്ടിയുടെയും ഈ ദമ്പതികളുടെയും ചിത്രങ്ങൾക്ക് ലൈക്കുകളുമായി രംഗത്തെത്തുന്നത്. കൂടാതെ ഈ സിനിമയിലൂടെ ജ്യോതികയുടെയും മമ്മൂക്കയുടെയും മാസ്മരിക അഭിനയം കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ.

Leave a Reply

Your email address will not be published. Required fields are marked *