ശാലിനിയുടെ പുത്തൻ ചിത്രങ്ങൾ കണ്ടോ?? ഇന്നും ഒരു മാറ്റവും ഇല്ലാതെ മലയാളികളുടെ പ്രിയ നടി.

മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത നടിയാണ് ശാലിനി. ബാലതാരമായി മലയാളികൾക്ക് മുൻപിൽ വന്ന് പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിക്കുകയായിരുന്നു. ബാലതാരമായിരിക്കുമ്പോൾ മാത്രമല്ല തുടർന്ന് നായികയായ് സിനിമകളിൽ എത്തിയപ്പോഴും ഏവരെയും ആവേശത്തിലാക്കും വിധം ആയിരുന്നു ശാലിനിയുടെ അഭിനയം. അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് ശാലിനി നായിക വേഷത്തിൽ എത്തുന്നത്.

തുടർന്ന് നിരവധി സിനിമകളിൽ അഭിനയിക്കുകയും ആരാധകരെ സൃഷ്ടിക്കുകയും ചെയ്തു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഈ നടി വിവാഹശേഷം സിനിമയിൽ നിന്ന് അകന്നു നിൽക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ഒന്നിലും ഒട്ടും സജീവമല്ലാത്ത താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത്. സഹോദരിയായ ശാമിലിലൂടെയാണ് ഈ നടിയുടെ വിശേഷങ്ങൾ ഏവരും അറിയാറുള്ളത്.

കഴിഞ്ഞ ദിവസങ്ങളിൽ ശാലിനി പങ്കെടുത്ത ഒരു ഉദ്ഘാടന ചടങ്ങിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. യാഷ് ഡെന്റൽ ഹോസ്പിറ്റലിന്റെ ഉദ്ഘാടനത്തിനായാണ് ശാലിനി എത്തുന്നത്. ശാലിനിക്കൊപ്പം തന്നെ ഉദയനിധി സ്റ്റാലിനും എത്തുന്നു. ഇവരുടെ ദൃശ്യങ്ങളാണ് ആരാധകർ വൈറൽ ആക്കി മാറ്റിയത്. വളരെ അപൂർവമായി മാത്രം ഉദ്ഘാടനത്തിന് എത്താറുള്ള ശാലിനിയുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.

ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിച്ച് അതി സുന്ദരിയായാണ് ചടങ്ങുകളിൽ പങ്കെടുക്കാൻ ശാലിനി എത്തിയത്. ഏവരോടും വളരെ സന്തോഷത്തോടെ സംസാരിക്കുകയും അവർക്ക് ഒപ്പം നിന്ന് ചിത്രങ്ങൾ എടുക്കുകയും ചെയ്യുന്നുണ്ട്. നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്റുകളും ലൈക്കുകളും നൽകി രംഗത്ത് എത്തുന്നത്. ഒരുപാട് കാലങ്ങൾക്ക് ശേഷം മലയാളികളുടെ പ്രിയ നടിയായ ശാലിനിയെ വീണ്ടും കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. ഇപ്പോഴും ഒരു മാറ്റവുമില്ലാതെ സുന്ദരി തന്നെയാണെന്നാണ് ചിത്രങ്ങൾ കണ്ട് ആരാധകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *