പേർളി ശ്രീനിഷ് ദമ്പതികളെ അറിയാത്തവരായി മലയാളികൾക്കിടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. ബിഗ് ബോസ് മലയാളം സീസൺ വൺ എന്ന പരിപാടിയിലൂടെ മലയാളികളുടെ പ്രിയങ്കരരായ് മാറിയതാണ് ഈ ദമ്പതികൾ. ഈ റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതരായ ഇരുവരും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക സ്വീകാര്യത നേടുകയായിരുന്നു എന്ന് പറയാം. പിന്നീട് ഈ കുടുംബത്തിന്റെ ഏതൊരു വിശേഷവും അറിയാൻ ഏറെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്.
ഇവരുടെ മകളായ നില ബേബിയുടെ വരവോടുകൂടി ആരാധകരുടെ എണ്ണം വർദ്ധിച്ചു വരികയാണ് എന്ന് പറയാം. അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസങ്ങളിൽ പേർളി പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ആണ് ആരാധകർ ഏറ്റെടുത്തത്. പേർളിയുടെ സഹോദരിയായ റേച്ചലിന്റെ ചിത്രങ്ങളാണ് ഇത്തവണ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്. പേർളിയുടെ കുഞ്ഞ് അനിയത്തിയുടെ പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടാണ് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചത്.
ചിത്രത്തോടൊപ്പം ഉള്ള താരത്തിന്റെ വാക്കുകൾ ഇങ്ങനെ. ജന്മദിനാശംസകൾ റേച്ചൽ. വാവച്ചി എന്റെ ഏറ്റവും പ്രത്യേക വ്യക്തിക്ക് എന്റെ സഹോദരി, എന്റെ ബെസ്റ്റ് ഒരാൾക്ക് എങ്ങനെ ഇത്ര പെർഫെക്റ്റ് ആകാൻ കഴിയും എന്ന് നീ ഇപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്നു. അത്ര സുന്ദരവും മനോഹരവും ആണ് നീ. ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്നെക്കുറിച്ച് അഭിമാനിക്കുന്നു. കാലം മാറി. തലയണ വഴക്കിൽ നിന്ന് അമ്മയുടെ സംസാരത്തിലേക്ക്. എന്നാൽ ഓർക്കുക നിങ്ങൾ എന്ത് ചെയ്താലും എനിക്ക് നിങ്ങളുടെ പിന്തുണയുണ്ട്.
നിങ്ങൾ നിങ്ങളായിരിക്കുന്നതിൽ നന്ദിയുണ്ട്. നിങ്ങളുടെ ജന്മദിനം നിങ്ങളെ അറിയുന്ന ആളുകൾ കണക്കാക്കുന്ന ഒരു അനുഗ്രഹമാണെന്ന് ഈ ദിവസം നിന്നെ ഓർമ്മിപ്പിക്കട്ടെ എന്നു പറഞ്ഞു കൊണ്ടാണ് ചിത്രങ്ങൾ പേർളി പങ്കുവെച്ചത്. ചിത്രങ്ങൾ പുറത്തുവന്ന നിമിഷം തന്നെ ഒട്ടനേകം ലൈക്കുകളും കമന്റുകളും ആണ് ആരാധകർ നൽകിക്കൊണ്ടിരിക്കുന്നത്. ഒപ്പം തന്നെ പേർളിയുടെ ഈ കുഞ്ഞനിയത്തിക്ക് പിറന്നാൾ ആശംസകളും ആരാധകർ നേരുന്നു.
View this post on Instagram