എക്കാലത്തെയും മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നിരവധി സിനിമകളിൽ അഭിനയിച്ച് പ്രേക്ഷക ഹൃദയം കീഴടക്കാൻ നവ്യക്ക് നിഷ്പ്രയാസം സാധിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് നവ്യ ഏവരുടെയും പ്രിയങ്കരിയായി മാറിയത്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു നവ്യയുടെ വിവാഹം നടക്കുന്നത്. വിവാഹശേഷം മലയാളി പ്രേക്ഷകരെ നിരാശയിൽ ആക്കി സിനിമ മേഖലയിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു താരം.
എങ്കിലും എന്നും മലയാളികൾ ഏറെ സ്നേഹത്തോടെ ഈ താരത്തിനെ ഓർത്തിരുന്നു. അത്രമാത്രമാണ് താരം ജീവൻ നൽകിയ ഓരോ കഥാപാത്രങ്ങളെയും മലയാളികൾ സ്വീകരിച്ചിരിക്കുന്നത്. പിന്നീട് ഈ അടുത്ത കാലത്താണ് ഒരുത്തി എന്ന സിനിമയിലൂടെ അതിഗംഭീര പ്രകടനം കാഴ്ചവച്ച് മലയാളികൾക്കിടയിലേക്ക് തിരിച്ചുവരവ് നടത്തുന്നത്. താരത്തിന്റെ തിരിച്ചുവരവിൽ ഒരുപാട് സന്തോഷത്തിൽ ആവുകയായിരുന്നു പ്രേക്ഷകർ. ഇപ്പോൾ ഇതാ സമൂഹ മാധ്യമങ്ങളിലും പൊതുവേദികളിലും എല്ലാം തന്നെ സജീവമാണ് നവ്യ നായർ.
താരത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല. അത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഷൂട്ടിങ്ങിനു പോകുന്ന മകനുവേണ്ടി ടൈം ടേബിൾ ഉണ്ടാക്കിയിട്ടുള്ള ചിത്രങ്ങളാണ് നവ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് ഒരാഴ്ച സമയം എടുക്കും എന്നും അതിനിടയിൽ മകന് പഠിക്കാനും ചെയ്യാനുമുള്ള കാര്യങ്ങളുടെ ടൈം ടേബിൾ ആണ് നവ്യ തയ്യാറാക്കുന്നത്.
ഷൂട്ടിങ്ങിനു പോകുന്നതിനു മുമ്പ് കുട്ടികൾക്കായി ഉണ്ടാക്കേണ്ട പദ്ധതികൾ എന്ന് പറഞ്ഞാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. മകനുവേണ്ടി തയ്യാറാക്കിയ ടൈം ടേബിൾ കണ്ടപ്പോൾ മകനോടുള്ള നവ്യയുടെ കെയറിങ് ആണ് മനസ്സിലാക്കാൻ സാധിച്ചത്. എത്ര തിരക്കുകൾ ആയാലും ഒരമ്മയുടെ കടമകൾ ഒന്നും തന്നെ മറക്കാതെ എല്ലാം പൂർണ്ണതയിൽ ചെയ്യുകയാണ് നവ്യ. സിനിമയിലേക്ക് അതിഗംഭീര തിരിച്ചുവരവ് നടത്തിയ നവ്യ ഇനി സിനിമകളിലും മറ്റും വളരെയധികം സജീവമാകും എന്നും അറിയിച്ചിരുന്നു. നിരവധി പേരാണ് നവ്യയുടെ ഈ ചിത്രങ്ങൾക്ക് കമന്റുകളുമായി കടന്നുവരുന്നത്.