മലയാളികളിൽ സമ്മതിച്ചിടത്തോളം രുചികരമായ ഒരു ചമ്മന്തി ഉണ്ടെങ്കിൽ എത്ര വേണമെങ്കിലും ചോറുണ്ണാം. അതിനുപകരം വയ്ക്കാൻ മറ്റ് ഒരു കറികൾക്കും ആവില്ല. ഇനി പണ്ടത്തെ അമ്മൂമ്മമാർ ഉണ്ടാക്കുന്ന നാടൻ രുചിയിൽ ഒരു ചമ്മന്തി ഉണ്ടാക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടാകുമ്പോൾ ഒരു പിടി ചെറിയ ചുവന്നുള്ളി, ഒരു വലിയ കഷ്ണം ഇഞ്ചി, നാലു വലിയ വെളുത്തുള്ളി, ഒരുപിടി വറ്റൽ മുളക്, ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക . എല്ലാം നല്ലതുപോലെ വന്നതിനുശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്കിട്ടുകൊടുക്കുക. അതോടൊപ്പം ചമ്മന്തിക്ക് ആവശ്യമായ വാളൻ പുളി കുരു കളഞ്ഞ് ചേർക്കുക.
അതിലേക്ക് ഒരു കാൽ ടീസ്പൂൺ ശർക്കര ഗ്രേറ്റ് ചെയ്തത് അല്ലെങ്കിൽ ഒരു ചെറിയ കഷ്ണം ശർക്കര കൊടുക്കുക, അതോടൊപ്പം കുറച്ച് കറിവേപ്പിലയും ചേർക്കുക. അതിനുശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ഒഴിച്ച് ഒട്ടും വെള്ളം ചേർക്കാതെ നല്ലതുപോലെ അരച്ചെടുക്കുക. എല്ലാം നന്നായി മിക്സ് ചെയ്തു കഴിഞ്ഞാൽ ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക.
ഈ ചമ്മന്തി അമ്മിയിൽ അരയ്ക്കുബോൾ ആണ് ഇതിനു കൂടുതൽ രുചിയേറുന്നത്. അതിനുശേഷം നല്ല ചൂട് ചോറിനു കൂടെയോ. നല്ല കുത്തരി കഞ്ഞിയുടെ കൂടെയോ വളരെ രുചികരമായി കഴിക്കാവുന്നതാണ്. ഇതുപോലെ ഒരു ചമ്മന്തി എല്ലാവരും ഇന്നുതന്നെ തയ്യാറാക്കി നോക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.