പാചകം ചെയ്യുന്ന വീട്ടമ്മമാർ എല്ലാം നേരിടുന്ന ഒരു പ്രശ്നമായിരിക്കും മല്ലിയില പെട്ടെന്ന് തന്നെ ചീഞ്ഞു പോകുന്നത്. അതുപോലെ വെളുത്തുള്ളിയും ചുവന്നുള്ളിയും പെട്ടെന്ന് തന്നെ കേടുവന്ന് വാടി പോകുന്നത്. എന്നാൽ ഇനി അങ്ങനെയൊരു പ്രശ്നമില്ല. എത്രനാൾ വേണമെങ്കിലും മല്ലിയിലയും വെളുത്തുള്ളിയും കേടാകാതിരിക്കാൻ ഇതുപോലെ ചെയ്തു നോക്കൂ. മല്ലിയില കേടാകാതെ ഇരിക്കാൻ എന്തുചെയ്യണമെന്ന് നോക്കാം അതിനായി ആദ്യം തന്നെ അതിന്റെ വേരു ഭാഗത്ത് നിന്ന് കുറച്ചു മുകളിലേക്ക് മുറിച്ചു മാറ്റുക.
അതിനുശേഷം ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ വിനാഗിരി ഒഴിക്കുക. അതിനുശേഷം മല്ലിയില അതിൽ കുറച്ചു സമയം മുക്കി വയ്ക്കുക. അതിനുശേഷം നല്ല വെള്ളത്തിൽ കഴുകി എടുക്കുക. അതിനുശേഷം ഒരു ഉണങ്ങിയ തുണിയിൽ വിതറിയിട്ട് അതേ വെള്ളമെല്ലാം തന്നെ ഡ്രൈ ആയി പോകാൻ അനുവദിക്കുക. അതിനുശേഷം നല്ല അടപ്പുറപ്പുള്ള പാത്രത്തിൽ കുറച്ച് ടിഷ്യൂ പേപ്പർ വിതറിയിടുക. അതിനുമുകളിൽ ആയി മല്ലിയില ഇട്ടുകൊടുക്കുക.
അതിനുശേഷം അതിനു മുകളിൽ വീണ്ടും ടിഷ്യൂ പേപ്പർ ഇട്ടു അടച്ചു വയ്ക്കുക. അതുപോലെ കുറെ നാളത്തേക്ക് സൂക്ഷിച്ച് വയ്ക്കാൻ ആണെങ്കിൽ മല്ലിയില ചെറുതായി മുറിച്ച് ഞാൻ ഇതുപോലെ തന്നെ ഒരു പാത്രത്തിൽ ടിഷ്യൂ പേപ്പർ ഇട്ട് അതിനകത്ത് വെച്ച് അടച്ച് ഫ്രീസറിൽ വച്ച് സൂക്ഷിക്കുക. അതുപോലെ വെളുത്തുള്ളി പെട്ടെന്ന് വാടി പോകാതിരിക്കാൻ.
വെളുത്തുള്ളി അല്ലികളായി തിരിച്ച് ഒരു പ്ലാസ്റ്റിക് പാത്രത്തിൽ ഇട്ട് അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. അതുപോലെ വെളുത്തുള്ളിയുടെയും ചുവന്നുള്ളിയുടെയും തോല് കളഞ്ഞെടുക്കുന്നതിന് കുറച്ചു സമയം അത് ചെറിയ ചൂടുവെള്ളത്തിൽ ഇട്ടു വയ്ക്കുക അതിനുശേഷം വളരെ എളുപ്പത്തിൽ തോന്നുന്നത് എടുക്കാം. മറ്റൊരു മാർഗം ഒരു രണ്ടു മിനിറ്റ് ഓളം ആവിയിൽ വേവിക്കുക. ഈ രണ്ടു ഉപയോഗിച്ചുകൊണ്ട് വളരെ പെട്ടെന്ന് തന്നെ തോല് കളഞ്ഞെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.