ഇന്നത്തെ കാലത്ത് മിക്കവാറും എല്ലാ വീടുകളിലും ഗ്യാസ് അടുപ്പുകൾ ആയിരിക്കും ഉപയോഗിക്കുന്നത്. ചുരുക്കം ചില വീടുകളിൽ മാത്രമാണ് വിറകടുപ്പുകൾ ഉപയോഗിക്കുന്നത്. വിറകടുപ്പുകൾ ഉപയോഗിക്കുന്ന വീടുകളിൽ അടുപ്പിൽ വയ്ക്കുന്നതിനായി ചില പാത്രങ്ങൾ മാറ്റിവയ്ക്കാറുണ്ട്. എന്നാൽ ചില അലുമിനിയം പാത്രങ്ങളും കുക്കറുകളും സ്റ്റീലിന്റെ കലങ്ങളും വിറകടുപ്പിൽ വയ്ക്കാൻ വീട്ടമ്മമാർ മടി കാണിക്കാറുണ്ട്.
എന്തുകൊണ്ടാണെന്നാൽ വിറകടുപ്പിൽ വയ്ക്കുമ്പോൾ ഉണ്ടാകുന്ന കരി പിന്നീട് നീക്കം ചെയ്യാൻ വളരെ പ്രയാസമാണ്. കൂടാതെ വൃത്തിയാക്കി കഴിഞ്ഞാൽ പാത്രത്തിന്റെ ഭംഗി നഷ്ടപ്പെടാനും സാധ്യത ഉള്ളതുകൊണ്ട് വീട്ടമ്മമാർ ആരും ഇതിനു തയ്യാറാകാറില്ല. എന്നാൽ ഇതുപോലെ ഒരു മാർഗ്ഗം ഉപയോഗിച്ചാൽ ഇനി ഏതുതരം പാത്രവും ധൈര്യമായി വിറകടുപ്പിൽ വയ്ക്കാം.
അതിനായി ചെയ്യേണ്ടത് ഇത്രമാത്രം വിറകടുപ്പിൽ വയ്ക്കുന്നതിനു മുൻപായി ഏതു പാത്രമായാലും അതിന്റെ അടിവശത്തും വശങ്ങളിലും എണ്ണ തേച്ചു കൊടുക്കുക. എല്ലാ ഭാഗത്തും നന്നായി തന്നെ എണ്ണ തേച്ചു കൊടുക്കുക. അതിനുശേഷം അടുപ്പിൽ വെച്ച് പാചകം ചെയ്യാവുന്നതാണ്.
പാചകം ചെയ്തതിനു ശേഷം ഒരു തുണി ഉപയോഗിച്ച് കൊണ്ടോ അല്ലെങ്കിൽ ഒരു പേപ്പർ ഉപയോഗിച്ചു കൊണ്ടോ നിസ്സാരമായി തന്നെ കരി നമുക്ക് തുടച്ചെടുക്കാവുന്നതാണ്. എണ്ണ തേച്ചാൽ കരി പാത്രത്തിൽ പിടിക്കില്ല. കരിയെല്ലാം നീക്കം ചെയ്തതിനുശേഷം വെള്ളം ഉപയോഗിച്ച് കഴുകിയെടുക്കുക. ഇനി ആർക്കും ഒരു പേടിയും കൂടാതെ ഗ്യാസ് തീർന്നു പോയാൽ പാത്രങ്ങൾ അടുപ്പിൽ വെച്ച് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.