ചപ്പാത്തി മാവ് ഇനിയാരും കൈകൊണ്ട് കുഴക്കേണ്ട. ചപ്പാത്തി കോലുകൊണ്ട് കുഴച്ചാൽ ചപ്പാത്തി വളരെ സോഫ്റ്റ് ആയി കിട്ടും. | Easy Kitchen Tips

മിക്കവാറും വീടുകളിൽ രാത്രി ഭക്ഷണം ചപ്പാത്തി ആയിരിക്കും. രാവിലെ ബ്രേക്ക്ഫാസ്റ്റിന് ചപ്പാത്തി ഉണ്ടാക്കുന്ന വീട്ടമ്മമാരും ഉണ്ട്. ഏതു നേരവും ഒരുപോലെ കഴിക്കാൻ പറ്റുന്ന ഒരേയൊരു ഭക്ഷണം അത് ചപ്പാത്തി മാത്രമാണ്. എന്നാൽ ചപ്പാത്തി വളരെയധികം സോഫ്റ്റ് ആയാൽ മാത്രമേ അത് കഴിക്കാൻ ഉണ്ടാവുകയുള്ളു. ഇനി ചപ്പാത്തി സോഫ്റ്റ് ആയി കിട്ടാൻ ചപ്പാത്തി കോല് മാത്രം മതി. എങ്ങനെയാണ് ചപ്പാത്തി കോലുകൊണ്ട് ചപ്പാത്തി സോഫ്റ്റ്‌ ആയി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

അതിനായി ചപ്പാത്തി തയ്യാറാക്കാൻ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് ഗോതമ്പ് പൊടി എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കുഴച്ചെടുക്കുക. അതിലേക്ക് കുറച്ചു വെളിച്ചെണ്ണയും ചേർത്തു കൊടുക്കുക അതിനുശേഷം ചപ്പാത്തി കോല് ഉപയോഗിച്ച് മാവ് നല്ലതുപോലെ ഇടിച്ചു കൊടുക്കുക. എത്രനേരം ഇടിച്ചു കുഴയ്ക്കാൻ പറ്റുന്നുവോ അത്രയും സോഫ്റ്റ് ആയി ചപ്പാത്തി കിട്ടും.

ആ മാവിന്റെ എല്ലാ ഭാഗത്തുനിന്നും മടക്കി നല്ലതുപോലെ ഇടിച്ചു കുഴക്കുക. കൈകൊണ്ട് നാം കുഴച്ചെടുക്കുന്നതിനേക്കാൾ കൂടുതൽ പ്രയോജനകരമായി ചപ്പാത്തി കോലും കൊണ്ട് കുഴച്ചാൽ ചപ്പാത്തി സോഫ്റ്റ് ആയി കിട്ടും. അതിനുശേഷം ഒരു അഞ്ചോ പത്തുമിനിറ്റ് അടച്ചു മാറ്റി വയ്ക്കുക. അതിനുശേഷം അതിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടി പരത്തി എടുക്കുക.

അതിനുശേഷം അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് തയ്യാറാക്കിയ ചപ്പാത്തി കൊടുക്കുക. ഒരു ഭാഗത്ത് ചെറിയ കുമിളകൾ വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. ശേഷം ഒരു ചട്ടകം ഉപയോഗിച്ച് ചപ്പാത്തി നന്നായി അമർത്തി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ചപ്പാത്തി പെട്ടെന്ന് പൊന്തി വരാൻ സാധിക്കുന്നു. അതിനുശേഷം പകർത്തി വയ്ക്കുക. ഇനി എല്ലാവരും ചപ്പാത്തി ഇതുപോലെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *