മുറുക്കിന്റെ നിറം മാറിയത് നിങ്ങൾ അറിഞ്ഞോ.!!! ഇതുപോലെ ഒരു വെറൈറ്റി മുറുക്ക് ഉണ്ടാക്കി ഇനി എല്ലാവരെയും ഞെട്ടിക്കാം… |Tasty Evening Snack

സാധാരണയായി നാം കാണുന്ന നിറത്തിൽ നിന്നും വ്യത്യസ്തമായ നിറത്തിൽ ഒരു മുറുക്ക് തയ്യാറാക്കാം. ഇത്തരത്തിൽ വ്യത്യസ്തമായ നിറത്തിലുള്ള പലഹാരങ്ങൾ ഉണ്ടാകുമ്പോൾ അത് എല്ലാവരെയും കൂടുതൽ ആകർഷിക്കാനും അവരൊക്കെ ഇഷ്ടപ്പെടാനും കാരണമാകുന്നു. എങ്ങനെയാണ് പച്ചമുറക്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി നമുക്ക് ആവശ്യമുള്ളത് പാലക്ക് ചീരയാണ് വേണ്ടത്. പാലക് ചീര എഴുത്ത് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. അതിലേക്ക് ഒരു പച്ചമുളക് ചേർക്കുക.

ആവശ്യത്തിനു വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക. ഒരു പാട്ടത്തിലേക്ക് പകർത്തിയെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക. അതിലേക്ക് അരക്കപ്പ് കടലമാവ് ചേർത്ത് കൊടുക്കുക. അടുത്തതായി ഒരു ടീസ്പൂൺ ബട്ടർ ചേർത്തു കൊടുക്കുക. കൂടാതെ അര ടീസ്പൂൺ അയമോദകം ചേർത്ത് കൊടുക്കുക. അതിലേക്ക് അര ടീസ്പൂൺ ഉപ്പ് ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മിയെടുക്കുക.

അതിനുശേഷം തയ്യാറാക്കിവെച്ച പാലക് പനീർ ആവശ്യത്തിന് ഒഴിച്ചുകൊടുത്ത് കുഴച്ചെടുക്കുക. അതിലേക്ക് ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർക്കാവുന്നതാണ്. ചപ്പാത്തി മാവിന്റെ പരുവത്തിൽ മാവ് തയ്യാറാക്കി വെക്കുക. അതിനുശേഷം സേവനാഴിയിലേക്ക് മുറുക്കിന്റെ അടച്ചുവെച്ചു കൊടുക്കുക. അതിനുശേഷം അതിലേക്ക് മാവ് നിറച്ച് ഒരു ചട്ടുകത്തിന്റെ പുറം ഭാഗത്തേക്ക് വട്ടത്തിൽ ചുറ്റിച്ചു കൊടുക്കുക.

അതിനുശേഷം ഒരു ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ചൂടാക്കി എടുക്കുക. ചൂടായി വരുമ്പോൾ മുറുക്ക് ചുറ്റി വെച്ച കയിൽ ചൂടായ എണ്ണയിലേക്ക് വച്ചു കൊടുക്കുക. അതിനുശേഷം നല്ലതുപോലെ മുറുക്ക് മൊരിയിച്ചെടുക്കുക. മുറുക്കിന്റെ നിറം അധികം മാറാതെ ഇരിക്കാൻ ശ്രദ്ധിക്കുക. എല്ലാമാവും ഈ രീതിയിൽ തയ്യാറാക്കി എടുക്കുക. ഇനി നാലുമണി പലഹാരമായി ഇതുപോലെ ഒരു മുറുക്ക് തയ്യാറാക്കി എല്ലാവർക്കും നൽകുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *