ഗോതമ്പ് നിറത്തിലുള്ള മുഖം സൗന്ദര്യം ആരാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ ആ പറഞ്ഞതിന് നമുക്ക് സത്യമാക്കി മാറ്റാം. അതിനായി വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചാൽ മതി. ഒറ്റ തവണ തേച്ചാൽ തന്നെ നിങ്ങൾക്ക് മാറ്റം കാണാൻ സാധിക്കും. അതിനായി ഒരു ടീസ്പൂൺ കടലമാവ് എടുക്കുക. അതിലേക്ക് ഒരു പകുതി നാരങ്ങ നീര് പിഴിഞ്ഞ് ഒഴിക്കുക.
ചെറുനാരങ്ങ ഒരു ബ്ലീച്ച് എഫക്ട് ആണ് മുഖത്തിന് നൽകുന്നത് ഇതു മൂലം മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകളും മുഖത്തെ സുഷിരങ്ങളിൽ അടഞ്ഞിരിക്കുന്ന അഴുക്കുകളും നീക്കം ചെയ്തു മുഖം വൃത്തിയാക്കുന്നതിന് സഹായിക്കുന്നു. അതിനുശേഷം ഒരു സ്പൂൺ കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക അതിലേക്ക് ആവശ്യമെങ്കിൽ കുറച്ചു വെള്ളം ചേർത്ത് പേസ്റ്റ് പരുവത്തിൽ തയ്യാറാക്കി എടുക്കുക.
അതിനുശേഷം നേരത്തെ പിഴിഞ്ഞ നാരങ്ങയുടെ തൊലി ഈ പേസ്റ്റിലേക്ക് മുക്കിയെടുത്ത് മുഖത്ത് നല്ലതുപോലെ തേച്ചു കൊടുക്കുക. നാരങ്ങയുടെ തൊലിവെച്ച് മുഖത്ത് നല്ലതുപോലെ സ്ക്രബ്ബ് ചെയ്യുക. ഒരു 10 മിനിറ്റോളം നന്നായി ചെയ്തതിനുശേഷം ഒരു അഞ്ചു മിനിറ്റ് ഉണങ്ങാനായി അനുവദിക്കുക. മുഖം നല്ലതുപോലെ ഉണങ്ങി വരുമ്പോൾ ഒരു നനഞ്ഞ തുണി കൊണ്ട് തുടച്ചെടുക്കുക. ഇതുപോലെ ചെയ്താൽ നിങ്ങൾക്ക് ആരെയും തന്നെ നല്ല വ്യത്യാസം കാണാൻ സാധിക്കും തുടർച്ചയായി ഒരു മൂന്നോ നാലോ ദിവസം ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മുഖം വെളുത്തുതുടുക്കുന്നത് കാണാം.
വേനൽക്കാലം ആകുമ്പോൾ പുറത്തുനിന്നുള്ള പൊടിയും അഴുക്കുകളും പിടിച്ച് മുഖം വൃത്തികേട് ആകുന്നതും അതുപോലെ മുഖത്തിന്റെ സ്വാഭാവികമായിട്ടുള്ള അവസ്ഥ മാറാനും ഉള്ള സാധ്യത കൂടുതലാണ് അതുകൊണ്ട് ഈ രീതിയിൽ ചെയ്തുകൊടുക്കുകയാണെങ്കിൽ മുഖസൗന്ദര്യം എപ്പോഴും പഴയത് പോലെ നിലനിർത്താൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.