ഇത് കാണുമ്പോൾ കോഴിക്കറിയാണെന്ന് വിചാരിച്ചോ.!! എന്നാൽ കോഴിക്കറിക്ക് മുകളിലാണ് ഈ പപ്പായ കറി. | Tasty Papaya Masala

പപ്പായ ഉപയോഗിച്ചുകൊണ്ട് കോഴിക്കറിയുടെ അതേ രുചിയിൽ ഒരു കറി തയ്യാറാക്കാം. ഇനിയാരും കോഴിയില്ല എന്ന് കരുതി കോഴികറി കഴിക്കാതിരിക്കേണ്ട. പപ്പായ കൊണ്ടുള്ള കോഴിക്കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ പപ്പക്കായ മീഡിയം വലുപ്പത്തിൽ അരിഞ്ഞ് കഴുകി തുടച്ചെടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് നുറുക്കിയ പപ്പാക്കായിട്ട് നല്ലതുപോലെ വഴറ്റിയെടുക്കുക.

വിശേഷം പകർത്തി വയ്ക്കുക അതേ എണ്ണയിലേക്ക് കുറച്ച് തേങ്ങാക്കൊത്ത് ഇട്ട് വറക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എടുത്തു മാറ്റി വയ്ക്കുക. അടുത്തതായി ഒരേ വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർക്കുക അതോടൊപ്പം മൂന്നു വലിയ വെളുത്തുള്ളിയും ചേർക്കുക. അതിലേക്ക് ഒരു ടീസ്പൂൺ പെരുംജീരകവും ചേർത്ത് വറുത്ത് എടുത്തു മാറ്റി വയ്ക്കുക. അടുത്തതായി ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റിയെടുക്കുക.

അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുത്ത് പൊടിയുടെ പച്ചമണം മാറുന്നത് വരെ ഇളക്കി കൊടുക്കുക. അതിനുശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് വീണ്ടും മൂപ്പിച്ച് എടുക്കുക. അതിനുശേഷം ഒരു തക്കാളി പുഴുങ്ങി അരച്ചത് എടുത്ത് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ ചൂടായി വരുമ്പോൾ അതിലേക്ക് വഴറ്റി വെച്ചിരിക്കുന്ന പപ്പായ ചേർത്ത് ഇളക്കി യോജിപ്പിക്കുക.

അതിനുശേഷം നല്ലതുപോലെ ഡ്രൈ ആയി വരുമ്പോൾ നേരത്തെ വറുത്തുവെച്ചതെല്ലാം ആവശ്യത്തിന് അരച്ചെടുക്കുക. ഈ അരപ്പ് പപ്പായിലേക്ക് ചേർത്തു ഇളക്കി യോജിപ്പിക്കുക. ശേഷം കറിയിലേക്ക് ആവശ്യമായ വെള്ളം ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് എടുക്കുക. നല്ലതുപോലെ തിളച്ച് കുറുകി വരുമ്പോൾ ആവശ്യത്തിന് കറിവേപ്പില ചേർത്ത് ഇറക്കി വയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *