കുടംപുളി, മീൻ പുളി, തിണം പുളി എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്ന ഈ പുളി സാധാരണയായി മീൻ കറികളിൽ ആണ് ഉപയോഗിച്ച് വരാറുള്ളത്. കൂടാതെ ചില പച്ചക്കറികളിലും ഉപയോഗിക്കാറുണ്ട്. എന്തൊക്കെ പറഞ്ഞാലും കുടംപുളിയിട്ടു വറ്റിച്ച മീൻ കറി ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. നാടൻ പുളിയെക്കാൾ നിരവധി ഔഷധ ഗുണങ്ങളാണ് കുടംപുളിയെ പറ്റി ആയുർവേദത്തിൽ പറയുന്നത്. കുടംപുളി ഉപയോഗിച്ച് കൊണ്ട് ഉണ്ടാക്കുന്ന ചമ്മന്തി എല്ലാം വളരെയധികം രുചികരമായതാണ്.
കുടംപുളിയുടെ തോലിൽ അംളങ്ങൾ, ധാതുക്കൾ, മാംസ്യം, കൊഴുപ്പ് അന്നജം എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. കറികളിൽ ഉപയോഗിക്കുന്നത് കൂടാതെ ആയുർവേദത്തിൽ കഫം അതിസാരം എന്നിവയ്ക്ക് ജാതിക്ക കൂട്ടി കഴിക്കാറുണ്ട്. ആയുർവേദത്തിൽ വാദത്തിന് ഉണ്ടാക്കുന്ന മരുന്നുകളിൽ കുടംപുളി ഉപയോഗിക്കാറുണ്ട്. കൂടാതെ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്ന മരുന്നുകളിലും കുടംപുളി ഒഴിച്ചുകൂടാൻ ആവാത്തത്.
മോണയ്ക്ക് ബലം ലഭിക്കുന്നതിന് കുടംപുളിയിട്ട തിളപ്പിച്ച വെള്ളം വായിൽ കൊള്ളുന്നത് നല്ലതാണ്. അതുപോലെ ചുണ്ട് കൈകാലുകൾ വിണ്ടു പോകുന്നത് തടയുന്നതിന് പുള്ളിയുടെ വിത്തിൽ നിന്ന് എടുക്കുന്ന തൈലം ഉപയോഗിക്കാറുണ്ട്. മോണകളിൽ നിന്ന് ഉണ്ടാകുന്ന അമിത രക്തസ്രാവത്തിനും ഈ തൈലം ഉപയോഗിക്കാറുണ്ട്. ശരീരത്തിന് ഉണ്ടാകുന്ന വീക്കം കുത്തി നോവ് വേദന എന്നിവക്കെല്ലാം തന്നെ കുടംപുളി തോല് അരച്ച് തേക്കാറുണ്ട്.
അതുപോലെ തന്നെ ത്വക്ക് രോഗങ്ങൾക്ക് കുടംപുളിയുടെ വേരിന്റെ മേൽ തൊലി അരച്ചത് തേക്കുന്നത് നല്ലതാണ്. അതുപോലെ പ്രമേഹരോഗം ഉള്ളവർ ദിവസവും കുടംപുളി കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ക്രമപ്പെടുത്തുവാൻ സഹായിക്കുന്നു. അതുപോലെയും കുഴപ്പം അമിതവണ്ണവും ഇല്ലാതാക്കുവാൻ കുടംപുളി കഴിക്കുന്നത് നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.